മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് മീന. അവരുടെ ഭർത്താവ് അടുത്തിടെയാണ് മരണപ്പെട്ടത്. കരൾ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. കോവിഡ് കൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. അവയവ മാറ്റമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാൽ അനുയോജ്യമായ ദാതാവിനെ കണ്ടെത്താത്തതിനാൽ ശസ്ത്രക്രിയ വൈകുകയും അദ്ദെഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇപ്പോഴിതാ അച്ഛന്റെ അപ്രതീക്ഷിത മരണം മകളെ എങ്ങനെ ബാധിച്ചുവെന്ന് മീന പറയുന്നു.
“അവൾ എന്നെക്കാൾ ശക്തയായ പെൺകുട്ടിയാണ്. എല്ലാ സാഹചര്യങ്ങളെയും അഭിമുഖീകരിക്കുന്നു. അവൾ വളരെ ദുഃഖിതയാണെന്നറിയാം. അവളുടെ മനസ്സും അസ്വസ്ഥമാണ്. ഇപ്പോഴും 100% സത്യം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പക്ഷേ അവൾ എന്നെക്കാൾ ശക്തയാണെന്ന് ഞാൻ കരുതുന്നു,” മീന പറയുന്നു.
“നാലു വയസ്സുള്ളപ്പോഴാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. സിനിമയിലെ വെയിലും റിഹേഴ്സലും എല്ലാം നാല് വയസ്സുള്ള ഒരു കുട്ടിക്ക് താങ്ങാൻ പറ്റുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ അതെല്ലാം അവൾ വളരെ ഈസിയായി ചെയ്തു. ഞങ്ങൾ ഡയലോഗ് പറഞ്ഞു കൊടുക്കുമ്പോഴെല്ലാം അവൾ കളിച്ചുകൊണ്ടിരിക്കും. ഷൂട്ടിംഗ് സമയത്ത് ഇവൾ എന്ത് ചെയ്യും എന്ന് ഞങ്ങൾ ചിന്തിക്കുമ്പോഴായിരിക്കും എല്ലാവരേയും അമ്പരപ്പിച്ച് എല്ലാ ഷോട്ടുകളും അവൾ കൃത്യമായി ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിലും അവൾ എന്നെക്കാൾ ശക്തമാണ്” – മീന പറയുന്നു.
“അവളുടെ മുത്തശ്ശി വളരെ ശക്തയായ വ്യക്തിയാണ്. അതുകൊണ്ടായിരിക്കാം അവള്‍ ഇങ്ങനെ. ഒരുപക്ഷേ അവളും സങ്കടപ്പെട്ടിരുന്നെങ്കിൽ അത് എന്നെയും ബാധിക്കുമായിരുന്നു,” മീന കൂട്ടിച്ചേർത്തു.
ഇന്നും നാളെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളായതിനാൽ ജീവിതത്തിൽ എപ്പോഴും മുന്നോട്ട് പോകണമെന്ന് താരം പറയുന്നു. ഭൂതകാലം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ 46 വർഷത്തെ അനുഭവം ശരാശരിയാണെന്നും താരം പറയുന്നു.