ഷാരോണിന്റെ കൊലപാതകക്കേസാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. ഹൃദയം നിറഞ്ഞ പ്രണയകഥയിൽ വിഷം കലർത്തി കാമുകനെ (ഭര്ത്താവിനെ) ഇല്ലായ്മ ചെയ്ത ഗ്രീഷ്മ എന്ന പെൺകുട്ടിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ എങ്ങും ശ്രദ്ധ നേടുന്നത്. പട്ടാളക്കാരനോടൊപ്പമുള്ള ആഡംബരവും അന്തസ്സും നിറഞ്ഞ ജീവിതത്തിനായി താൻ ഏറെ സ്നേഹിച്ചവനെ ഭൂമുഖത്തുനിന്നും ഇല്ലാതാക്കുകയായിരുന്നു ഗ്രീഷ്മ ചെയ്തത്.
ഏറ്റവും പൈശാചികവും ക്രൂരവുമായ മരണം യുവാവിന് സമ്മാനിക്കാൻ ഗ്രീഷ്മയ്ക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിൽ ഒരു കാലത്ത് എല്ലാവരുടെയും മനസ്സിൽ വേദനയായിരുന്ന നീനുവിന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദുരഭിമാനക്കൊലയെ തുടർന്ന് മരിച്ചിട്ടും കെവിന്റെ വീട്ടിൽ കെവിന്റെ വിധവയായി കഴിയുന്ന നീനുവിനെക്കുറിച്ചുള്ള വാർത്തകൾ ഏറെ വേദനയോടെയാണ് കേരളം മുഴുവൻ ഉൾക്കൊണ്ടത്.
കെവിനോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രം മറ്റൊരു ജീവിതം തിരഞ്ഞെടുക്കാതെ ഇപ്പോഴും കെവിനെ മാത്രം ഓർമിച്ചുകൊണ്ട് ജീവിക്കുകയാണ് നീനു. ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കാൻ തുടങ്ങുന്നതിനു മുൻപേ തന്നെ കെവിനെ മരണം അപഹരിച്ചു കഴിഞ്ഞിരുന്നു. ദുരഭിമാന കൊലയുടെ പേരിലാണ് കെവിനും മരണം ഏറ്റുവാങ്ങേണ്ടി വന്നത്.
ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തതിന്റെ പിറ്റേ ദിവസമാണ് നീനുവിന് കെവിനെ നഷ്ടമായത്. തനിക്ക് ജന്മം നൽകിയവരാണ് തന്റെ പ്രിയതമനെ കൊന്നതെന്ന് അറിഞ്ഞിട്ടും അവർക്കെതിരെ മൊഴി നൽകാൻ നീനു മടി കാണിച്ചില്ല. പിന്നെ കെവിന്റെ വിധവയായി ജീവിതം തുടരാൻ പോകുകയാണെന്നും തനിക്ക് മറ്റൊരു ജീവിതമില്ലെന്നും ആ പെണ്കുട്ടി തീരുമാനിച്ചു.
ഇഷ്ടപ്പെട്ടവനെ വിഷം കൊടുത്തു കൊല്ലുന്ന പെൺകുട്ടികൾ ഉള്ള ഈ നാട്ടിൽ നീനു ഒരു മാതൃകയാണെന്ന് ആളുകൾ പറയുന്നു. മരിച്ച ഷാരോണും നീനുവിനെപ്പോലെ വേദനയിലാണ്. അവസാന നിമിഷം പോലും അവൻ തന്റെ പ്രിയപ്പെട്ടവളെ അവിശ്വസിച്ചില്ല. അവൾക്കെതിരെ ഒരു വാക്കുപോലും പറഞ്ഞില്ല. അത്രയും സ്നേഹത്തോടെ കൊണ്ടു പോയവനെയാണ് അവള് വിഷം കൊടുത്ത് ഇല്ലാതാക്കിയത്.
അവൾ അവനെ അർഹിക്കുന്നില്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ചതിക്കുന്നത് എങ്ങനെയാണെന്നാണ് നീനു പ്രതികരിക്കുന്നത്. ഗ്രീഷ്മ ചെയ്തത് വളരെ തെറ്റായിരുന്നുവെന്നും ആ പയ്യൻ പാവം ആയതുകൊണ്ടല്ലേ അവളെ പ്രാണനെ പോലെ സ്നേഹിച്ചതെന്നും മരണമൊഴിയിൽ പോലും തന്റെ പെണ്ണിനെ പ്രശ്നം ഉണ്ടാകരുതെന്ന് കരുതി അവളെ സംരക്ഷിച്ച മൊഴിയല്ലേ നൽകിയതെന്നും ഒക്കെ ആയിരുന്നു നീനുവിന്റെ പ്രതികരണമായി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.