തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കരാർ ജോലിക്ക് പ്രാഥമിക പട്ടിക ആവശ്യപ്പെട്ട് മേയര്‍ അയച്ചു എന്ന പേരില്‍ പുറത്തു വന്ന വിവാദമായ കത്തിനെ സംബന്ധിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് മേയര്‍ ആര്യാ രാജേന്ദ്രന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
ഡി.ആർ. അനിൽ, സി.പി.എം ജില്ലാ സെക്രട്ടറി അന്നാവൂർ നാഗപ്പൻ, മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. അതേ സമയം ക്രൈംബ്രാഞ്ച് ഉടൻ കേസ് എടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ നടത്തുന്നത്. കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
കത്തിന്റെ ഉറവിടം അന്വേഷിക്കണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാല്‍ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ക്രൈംബ്രാഞ്ചിന് സമര്‍പ്പിക്കാനാണ് സാധ്യത.