അരിസോണ : നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ അരിസോണയില്‍ നിന്നുള്ള സെനറ്റ് സീറ്റ് ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചു. നവംബര്‍ 11ന് വോട്ടെണ്ണല്‍ 83% പൂര്‍ത്തിയായപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മാര്‍ക്ക് കെല്ലിക്ക് പോല്‍ ചെയ്ത വോട്ടിന്റെ 51.8 % (1,128917) വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ബ്ലേക്ക് മാസ്റ്റേഴ്‌സ് 46 1% (1,005001) വോട്ടുകളാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിക്ടര്‍ 2.11% (46189) വോട്ടുകള്‍ നേടി. ഇതോടെ സെനെറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കും 49 സീറ്റുകള്‍ വീതം ലഭിച്ചു.
ഇനി തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നത് നവേദയില്‍ നിന്നാണ്. രാത്രി വൈകി ലഭിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആഡം ലക്‌ളല്‍ട്ടിന 48.5 % (467208) വോട്ടുകള്‍ നേടി മുന്നിട്ടു നില്‍ക്കുമ്പോള്‍, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കാതറിന്‍ കോറിട്ട് മസ്റ്റോണ്‍ 48.4 % (466387) വോട്ടുകള്‍ ലഭിച്ചു. ഇവിടെ 94 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ രണ്ടുപേര്‍ക്കും 50 ശതമാനം വോട്ടുകള്‍ നേടാനായിട്ടില്ല. രണ്ടു സീറ്റുകളില്‍ ഒന്ന് നേടിയാല്‍ ഡെമോക്രാറ്റുകള്‍ക്ക് സെനറ്റില്‍ ഭൂരിപക്ഷം ഉറപ്പിക്കാം. യു.എസ് ഹൌസ് അവസാന കക്ഷിനില ആകെ സീറ്റ് 435, റിപ്പബ്ലിക്കന്‍സ് 214 , ഡെമോക്രാറ്റിക് 199. ഭൂരിപക്ഷത്തിന് 218 സീറ്റുകള്‍ ലഭിക്കണം.