സ്‌കൂളിലേക്ക് കുട്ടികൾ ജെസിബിയില്‍ യാത്ര ചെയ്തു

ബറേലി: ട്രാക്ടർ ട്രോളികൾ യാത്രയ്ക്ക് ഉപയോഗിക്കരുതെന്ന് യോഗി ആദിത്യനാഥ് സർക്കാർ വ്യക്തമാക്കിയിട്ടും സ്‌കൂൾ കുട്ടികൾ ജെസിബിയില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ വൈറലായി.

ഇഷ്ടിക ചൂളയിലേക്ക് മടങ്ങുകയായിരുന്ന ജെസിബിയിലാണ് സ്കൂള്‍ കുട്ടികള്‍ ലിഫ്റ്റ് ചോദിച്ച് കയറിക്കൂടിയത്. ശനിയാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

വൈറലായ വീഡിയോയിൽ കണ്ട ജെസിബിക്കു വേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് ട്രാൻസ്‌പോർട്ട് സബ് ഇൻസ്പെക്ടർ അനുജ് മാലിക് പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഞങ്ങൾ നാട്ടുകാരോട് ഉപദേശിക്കുകയും അമിത തിരക്കുള്ള വാഹനങ്ങളിൽ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. സ്കൂൾ ട്രാൻസ്പോർട്ട് വാഹനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളുണ്ട്, ആരെങ്കിലും ഇത് ലംഘിക്കുന്നത് കണ്ടാൽ ഞങ്ങൾ ചലാൻ നൽകുകയോ വാഹനങ്ങൾ പിടിച്ചെടുക്കുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ കുട്ടികൾ ജെസിബിയില്‍ സ്‌കൂളിലേക്ക് പോകുന്ന ചിത്രം സംഭാലിൽ വൈറലായതിന് തൊട്ടുപിന്നാലെയാണിത്.

അഡീഷണൽ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അംബരീഷ് കുമാർ ജെസിബി പിടിച്ചെടുത്തു. പിന്നീട് കുട്ടികളെ കണ്ട് മൊഴി രേഖപ്പെടുത്തി. വിനോദത്തിനായാണ് ജെസിബിയിൽ കയറിയതെന്നും അതിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും കുട്ടികൾ പറഞ്ഞു.

പിന്നീട് സ്‌കൂൾ കുട്ടികളുമായി നടത്തിയ ഒരു സെഷനിൽ ഇത്തരം ശീലങ്ങൾ അവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് അധികൃതർ ഉപദേശിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News