തൃശൂർ: സൗത്ത് ഫ്ലോറിഡ ഐ പി സി ശാലേം സഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി. ജോണിന്റെ സഹോദരൻ കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി അന്തരിച്ചു. ഐപിസി കൊണ്ടാഴി സഭാംഗമാണ്. സംസ്കാരം പിന്നീട്.
പാസ്റ്റർ ടി.ജി. ഉമ്മന്റെ സഹോദരൻ പുത്തൻവീട്ടിൽ ശീമോച്ചന്റെ മകൾ സാറാമ്മയാണ് ഭാര്യ.
സുവിശേഷപ്രവർത്തനങ്ങൾക്കായി കവിയൂരിൽ നിന്നും കന്യാകുമാരിലേക്ക് കുടിയേറിയ കവിയൂർ കാതേട്ട് ചെറിയാൻ ഉപദേശി-മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ചു. ചേലക്കര യുപിഎഫിൻറെ രക്ഷാധികാരിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു.
മക്കൾ: പാസ്റ്റർ സാബു മത്തായി കാതേട്ട് (വേദാദ്ധ്യാപകൻ, സഭാ ശുശ്രൂഷകൻ ഐപിസി കോയമ്പത്തൂർ), സജി മത്തായി കാതേട്ട് (എക്സിക്യുട്ടീവ് എഡിറ്റർ, ഗുഡ്ന്യൂസ് ), ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി – സിഇഒ, വിക്ലിഫ് ഇന്ത്യ), സാലി ഷിബു .
മരുമക്കൾ: ഷീന സാബു, ലിഷ കാതേട്ട് (ഹൈസ്കൂൾ അദ്ധ്യാപിക), ബെൻസി സാം (ഹൈസ്കൂൾ അദ്ധ്യാപിക, പാസ്റ്റർ ഷിബു ഫിലിപ്പ് ( പാസ്റ്റർ, ഐ പി സി കൊറ്റനാട് )