കൊല്ലം: ആന്റി മൈക്രോബയൽ പ്രതിരോധവുമായി (എഎംആർ) ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന ദേശീയ ഏജൻസിയായ ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ്ബ് (ഐഎഐഎച്ച്) ഉപസമിതി ഉപാദ്ധ്യക്ഷനായി അമൃത വിശ്വ വിദ്യാപീഠം ലൈഫ് സയൻസസ് ഡീൻ ഡോ. ബിപിൻ നായർ ചുമതലയേറ്റു. അഞ്ച് ഉപസമിതികളിലൊന്നായ എഎംആർ എൻവിയോൺമെന്റ് സമിതിയുടെ ഉപാദ്ധ്യക്ഷനാണ്. 2023 നവംബർ 1 വരെയാണ് ചുമതല.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറാണ് ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ്ബിന്റെ അദ്ധ്യക്ഷൻ. ആഗോള തലത്തിൽ ആരോഗ്യ പരിപാലന രംഗത്തിന് ഏറ്റവുമധികം ഭീഷണിയായ 10 കാര്യങ്ങളിലൊന്നായി ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്ന ആന്റി മൈക്രോബയൽ പ്രതിരോധം മൂലം ലോകത്ത് പ്രതിവർഷം 7 ലക്ഷത്തിലധികം പേർ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ.