ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച യാത്രക്കാരി വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി. വിമാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരനെ ഐജിഐയുടെ ടെർമിനൽ 3-ൽ ഊഷ്മളമായി സ്വീകരിക്കുകയും അമ്മയെയും നവജാതശിശുവിനെയും എയർപോർട്ട് കോംപ്ലക്സിലെ മെദാന്ത മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഐജിഐ അധികൃതർ നവജാത ശിശുവിന്റെ ഫോട്ടോ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലില്‍ പോസ്റ്റ് ചെയ്തു. “എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരനെ സ്വാഗതം ചെയ്യുന്നു!’ “ഇതുവരെയുള്ള യാത്രക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരനെ ടെര്‍മിനലേക്ക് സ്വാഗതം ചെയ്യുന്നു!, മെദാന്ത ഫെസിലിറ്റിയിൽ ആദ്യ കുഞ്ഞിന്റെ വരവ് ആഘോഷിക്കുകയാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു,” IGI ട്വീറ്റ് ചെയ്തു.
നന്നായി പരിശീലനം ലഭിച്ച ഡോക്ടർമാരും പാരാമെഡിക്കുകളും ടെർമിനൽ 3-ൽ എല്ലായ്‌പ്പോഴും മെഡിക്കൽ അത്യാഹിതങ്ങൾ ഉണ്ടെങ്കിൽ നേരിടാൻ സജ്ജമാണ്. ഡൽഹി എയർപോർട്ട് ടെർമിനലുകളിലെ മെദാന്ത മെഡിക്കൽ സെന്ററുകളിൽ എമർജൻസി ട്രീറ്റ്‌മെന്റ് സെന്റർ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ടെർമിനൽ 3-ൽ ഫോർട്ടിസ് ഗ്രൂപ്പ് ഹോസ്പിറ്റലുകൾ നടത്തുന്ന മെഡിക്കൽ സൗകര്യങ്ങളും ഉണ്ട്.