ദുബൈ: യുഎഇയിൽ സംഘടിത ഭിക്ഷാടനം നടത്തിയാൽ കുറഞ്ഞത് 100,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
കൂടാതെ, കുറ്റം ചെയ്തവരെ കുറഞ്ഞത് ആറ് മാസമെങ്കിലും തടവ് ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രണ്ടോ അതിലധികമോ വ്യക്തികൾ നടത്തുന്ന സംഘടിത ഭിക്ഷാടനത്തിന് കുറഞ്ഞത് ആറ് മാസത്തേക്ക് ജയില്‍ ശിക്ഷയും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും വിധിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ഭിക്ഷാടനത്തിനായി ആളുകളെ കൊണ്ടുവരുന്നവര്‍ക്കും ഈ ശിക്ഷ ബാധകമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.