ദോഹ: ഖത്തര്‍ ഫിഫ 2022 ലോകകപ്പിന്റെ ആരവങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവുമധികം മലയാളികള്‍ കളികാണാനെത്തുന്ന ഫിഫ ലോകപ്പിനെ വരവേല്‍ക്കാന്‍ മാപ്പിള ഇപ്പാട്ടിന്റെ ഈണത്തില്‍ ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന്റെ രചനയില്‍ സി.എം.എസ്. ഓര്‍ക്ക ട്രസംഗീത നിര്‍വ്വഹിച്ച് പ്രശസ്ത ഗായകന് ആദില്‍ അത്തുവും സംഘവും ആലപിച്ച വെല്‍ക്കം വേള്‍ഡ് കപ്പ് എന്ന സംഗീത ആല്‍ബം റേഡിയോ മലയാളംം സി.ഇ.ഒ. അന്‍വര്‍ ഹുസൈന് പ്രകാശനം ചെയ്തു. കെ.എം. സി.സി. അധ്യക്ഷന്‍ എസ്. എ. എം. ബഷീര്‍ ആല്‍ബത്തിന്റെ സി.ഡി. ഏറ്റുവാങ്ങി. ആല്‍ബത്തിന്റെ ഓണ്‍ലൈന്‍ ലോഞ്ചിംഗ് മീഡിയ പ്ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര നിര്‍വഹിച്ചു.
വേള്‍ഡ് കപ്പിനെ വരവേല്‍ക്കുന്ന നിരവധി ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും തനതായ മാപ്പിളപ്പാട്ട് ശൈലിയിലുള്ള ജി.പി.യുടെ ഗാനം സഹൃദയലോകം ഏറ്റെടുക്കുമെന്ന് പ്രകാശന ചടങ്ങില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ ഫിഫ ലോകകപ്പ് ഒരുക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച വീഡിയോ അറബി സബ്ടൈറ്റിലുകളോടെയാണ് പുറത്തിറങ്ങിയത്.
മുസ്തഫ ഫാല്‍ക്കണ്‍, ഡോ. എം.പി. ഷാഫി ഹാജി, ബന്ന ചേന്ദമംഗല്ലൂര്‍, പി.എ. നൗഷാദ്് എന്നിവര്‍ ചടങ്ങില്‍ അതിഥികളായിരുന്നു.
നിരവധി സിനിമ, സീരിയലുകള്‍, ആല്‍ബങ്ങള്‍ എന്നിവയുടെ സംഗീതള സംവിധാനം നിര്‍വഹിച്ച അമീന് ജവ്വറിന്റെ സംവിധാനത്തില്‍ പാട്ടുകാര്‍, നര്‍ത്തകികള്‍, കോല്‍ക്കളിക്കാര്‍ ഈ ഗാനത്തോടൊപ്പം അണിചേരുന്നു.
പിന്നണിയില്‍ പ്രവര്‍ത്തിച്ച സമര്മീഡിയ മുക്കം, സുബൈര്‍ പന്തലൂര്‍. ആദില്‍ അത്തു , ജുനു സൗണ്ട് എഞ്ചിനിയര്‍, ഫസല്‍മാഷ് കൊടുവള്ളി, കാദര്‍ കൊല്ലം, സിറാജ് വട്ടക്കയം, ഫൈസല്‍ ഡാന്‍സ് വേള്‍ഡ് മുക്കം, ആനയംകുന്ന് കോല്ക്കളികൂട്ടം എന്നിവരൊക്കെ ഈ ആല്‍ബത്തിന്റെ വിജയശില്പികളാണെന്നും ഫാസില്‍ ഷാജഹാന്, ബാപ്പുവാവാട് , മജീദ് നാദാപുരം ശരീഫ് മുക്കം. മുഹമ്മദ് അപ്പമണ്ണില്‍, മൂഹമ്മദ് കുട്ടി അരീക്കോട്, ഖാലിദ് വടകര എന്നിവരുടെ സഹകരണം പ്രത്യേകം ഓര്‍ക്കുന്നതായും ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു.
ഗാനത്തിന്റെ ലിങ്ക് . https://we.tl/t-HCJ1VjFlmJ