ന്യൂയോര്‍ക്ക് : ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യയില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷം ഇവിടെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ 19 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. യു.എസ്. ഗവണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
അമേരിക്കയില്‍ എത്തിയിട്ടുള്ള വിദേശവിദ്യാര്‍ത്ഥികളുടെ ആകെ എണ്ണത്തില്‍ (ഒരു മില്യണ്‍) 21 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
2020-21 ല്‍ 167582 വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിയപ്പോള്‍ 2021-2022ല്‍ 199182 വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും ഇവിടെ എത്തിയത്. 2012-2013 വര്‍ഷം ആകെ 96654 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അമേരിക്കയില്‍ എത്തിയിരുന്നത്.
2022-2023 വര്‍ഷത്തില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ചൈനയേക്കാള്‍ ഇന്ത്യ മുന്‍പന്തിയിലെത്തുമെന്നാണ് കണക്കാക്കുന്നത്.
ജൂണ്‍-ആഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം തന്നെ 82000 വിസകള്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. 2020-21 ല്‍ ആകെ വിതരണം ചെയ്ത വിസകള്‍ 62000 ആയിരുന്നു.
2021-2022 വര്‍ഷത്തില്‍ അമേരിക്കയില്‍ എത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ 52 ശതമാനം ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ളവരാണ്. ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ചു 2020-21 ല്‍ 9.14 ലക്ഷവും, 2021-22 ല്‍ 9.48 ലക്ഷവുമാണ് അമേരിക്കയില്‍ എത്തിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം.