ഡാലസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സംഘടിപ്പിച്ച മാധ്യമ സെമിനാർ വിജ്ഞാനപ്രദമായി.
നവംബർ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് സൂം വഴിയായി സംഘടിപ്പിച്ച സെമിനാറിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ മുൻ പ്രസിഡന്റും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോക്ടർ ജോർജ് കാക്കനാട്. “അമേരിക്കൻ മലയാളി രണ്ടാം തലമുറയുടെ സാംസ്കാരിക വ്യതിയാനം” എന്ന ആനുകാലിക വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു.
അമേരിക്കൻ മലയാളികളുടെ രണ്ടാം തലമുറ മാനസീക പിരിമുറുക്കവും സമ്മർദങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക സാഹചര്യത്തിൽ വളർന്നുവരുമ്പോൾ ഇവിടെ നിലനിൽക്കുന്ന അമേരിക്കൻ സംസ്കാരവും മലയാളികളുടെ തനതായ സംസ്കാരവും സമന്വയിപ്പിച്ചു ശരിയായ നേതൃത്വം നൽകുന്നതിൽ തിരക്കു പിടിച്ച ജീവിത ചര്യകൾക്കിടയിൽ മുതിർന്ന തലമുറ പരാജയപെട്ടു എന്നത് നിരാശാജനകമാണെണ് കാക്കനാട് അഭിപ്രായപ്പെട്ടു. ഇതിൽ നിന്നും അവരെ കൈപിടിച്ചുയർത്തി ശരിയായ സംസ്കാര പന്ഥാവിലൂടെ ആനയിക്കുവാൻ നമ്മുക്ക് കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് പ്രസിഡൻറ് സിജു വി. ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. തന്റെ പ്രവാസ ജീവിതത്തിലെ, ദൈനംദിന സംഭവങ്ങളെ വരും തലമുറ എങ്ങനെ കാണും, വിലയിരുത്തും എന്നതിന് ആസ്പദമാക്കി പഠിച്ച് നമുക്കെല്ലാവർക്കും ചർച്ച വിഷയം ആക്കിയ ശ്രീ ഡോക്ടർ ജോർജ് കാക്കനാട് തനിക്ക് കിട്ടിയ ഡോക്ടറേറ്റ് മായി ബന്ധപ്പെട്ട അമേരിക്കൻ രണ്ടാം തലമുറയിലെ സാംസ്കാരിക വ്യതിയാനങ്ങളെ കുറിച്ചുള്ള ചർച്ച ഇനിയും പല വേദികളിലും അവതരിപ്പിക്കുവാൻ കഴിയട്ടെയെന്നു സിജു ആശംസിച്ചു.
വീട്ടിൽ “കറി കൾച്ചറിലും പുറത്ത് ഹം ബർഗർ കൾച്ചറിലും” ജീവിക്കുന്ന രണ്ടാം തലമുറ കടന്നുപോകുന്ന നിത്യജീവിതസാംസ്കാരിക വ്യതിയാനങ്ങളെ കണ്ടില്ല എന്ന് നടിച്ചുകൊണ്ടുള്ള ഒന്നാം തലമുറയുടെ ജീവിത രീതികൾ തികച്ചും അപലപനീയമാണ്. പച്ചയായ പുൽ പ്രദേശങ്ങൾ തേടിയുള്ള യാത്രയിൽ അമേരിക്കയിൽ കുടിയേറിയെങ്കിലും കേരളത്തിൽ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സാമുദായിക സ്ഥാപനങ്ങളും ഇവിടെ വെച്ചു പിടിപ്പിക്കുകയും മലയാളി തലമുറകളായി ജനിച്ചു വളർന്ന കേരളത്തെ തള്ളിപ്പറഞ്ഞ, അസ്ഥിത്വം നഷ്ടപ്പെട്ട ഒരു ജനതയുടെ കാവൽക്കാരായ ജീവിക്കുന്ന മലയാളികൾ ഇനിയെങ്കിലും വസ്തുതകൾ തിരിച്ചറിഞ്ഞ് വരും തലമുറയ്ക്ക് വഴികാട്ടികൾ ആകണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിസ് ഡയറക്ടർ സണ്ണി മാളിയേക്കൽ പറഞ്ഞു
24 ചാനൽ അസി :എക്സിക്യൂട്ടീവ് എഡിറ്റർ അരവിന്ദ് വി മുഖ്യാഥിതിയായിരുന്നു.ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രശസ്തരായ നിരവധി മാധ്യമപ്രവർത്തകർ യോഗത്തിൽ സംബന്ധികുകയും ചർച്ചയിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു
ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റ് ജിൻസ്മോൻ സക്കറിയാ, മലയാളം ഡെയ്‌ലി ന്യൂസ് പത്രാധിപർ മൊയ്‌തീൻ പുത്തൻചിറ ജോയിച്ചൻ, പുതുകുളം എന്നിവർ പാനലിസ്റ്റുകളായിരുന്നു ,ദർശന മനയത്ത് ശശി,കേരളം അസോസിയേഷൻ പ്രസിഡണ്ട് ഹരിദാസ് തങ്കപ്പൻ,എ സി ജോർജ്,പി സി മാത്യു,സി വി ജോർജ്,സന്തോഷ് പിള്ള,രാജു തരകൻ , ഷൈജു ലോനപ്പന്,തോമസ് ചിറമേൽ, രാജേഷ് ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്തർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു
സെക്രട്ടറി സാം മാത്യു എം സി അതിഥികളെ പരിചയപ്പെടുത്തുകയും സ്വാഗതം ചെയുകയും ചെയ്തു.പി . പി ചെറിയാൻ നന്ദി പ്രകാശനം നിർവഹിച്ചു
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സിജു വി ജോർജ് , വൈസ് പ്രസിഡൻറ് അഞ്ചു ബിജിലി , സെക്രട്ടറി സാം മാത്യു,, ട്രഷറാർ ബെന്നി ജോൺ , ജോയിന്റ് ട്രഷറാർ പ്രസാദ് തിയോടിക്കൽ മീനു എലിസബേത് , എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ബിജിലി ജോർജ് , സണ്ണി മാളിയേക്കൽ , പി പി ചെറിയാൻ, ടി സി ചാക്കോ എന്നിവർ ഉൾപ്പെടുന്ന അഡ്വൈസറി ബോർഡും ഈ സെമിനാറിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചു.