ന്യൂഡൽഹി : ശ്രദ്ധ വാക്കറിന്റെ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിലിനിടെ ഡൽഹി പോലീസ് മനുഷ്യന്റെ താടിയെല്ല് കണ്ടെടുത്തു. ഇത് കൊലപാതകത്തിന് ഇരയായ 27-കാരിയുടേതാണോ എന്നറിയാൻ ദന്തഡോക്ടറുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്.
“റൂട്ട് കനാൽ ചികിത്സയ്ക്കോ മറ്റോ ആ സ്ത്രീയെ ചികിത്സിച്ച മുംബൈ ആസ്ഥാനമായുള്ള ഡോക്ടറിൽ നിന്ന് എക്സ്-റേ ഫിലിം എടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എക്സ്-റേ ഇല്ലെങ്കിൽ, തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്, ” ഡോക്ടര്‍ പറഞ്ഞു.
ഈ വർഷം ആദ്യം അഫ്താബ് അമിൻ പൂനാവാലയ്ക്കൊപ്പം (28) മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറിയ
ശ്രദ്ധ വാക്കർ സൗത്ത് ഡൽഹിയിലെ മെഹ്റൗളിയിലെ ഒരു ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്.
ഫ്ലാറ്റിൽ വെച്ച് പൂനാവാല വാക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശരീരം 35 കഷണങ്ങളാക്കി മുറിക്കുകയും 300 ലിറ്റർ ഫ്രിഡ്ജിൽ മൂന്നാഴ്ചയോളം സൂക്ഷിച്ച് ദിവസങ്ങളോളം നഗരത്തിലുടനീളം കുഴിച്ചിടുകയും ചെയ്തെന്നാണ് കുറ്റാരോപണം.
സമീപത്തെ വനമേഖലയിൽ നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും ചില അസ്ഥികളും പോലീസ് ഞായറാഴ്ച കണ്ടെടുത്തിരുന്നു. കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള തിരച്ചിലിന്റെ ഭാഗമായി, ദക്ഷിണ ഡൽഹിയിലെ മൈദൻഗർഹിയിലെ ഒരു കുളവും വറ്റിച്ചുകൊണ്ടിരിക്കുകയാണ്.