കോവിടിന്റെ അതിവ്യാപന കാലത്ത് അത്യാവശ്യവും എന്നാൽ ഇപ്പോൾ പ്രവാസി മലയാളികളുടെ യാത്രകളിൽ ഒട്ടുമേ അത്യന്താ പേഷിതം അല്ലാത്തതുമായഎയർ സുവിധ നിർത്തലാക്കണം എന്നാവശ്യപ്പെട്ടു മലയാളികളുടെ ഇടയിൽനിന്നും ധാരാളം പരാതികൾ ലഭിച്ചിരുന്നു. ഇതിന് വേണ്ടി ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫന്റെ നടത്തിയ ഇടപെടലിന്റെ ഫലമായി ഇന്ന് രാത്രി മുതൽ എയർസുവിധ പ്രാബല്യത്തിൽ ഇല്ല എന്ന വാർത്ത ഓരോ പ്രവാസി മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്.
ഇങ്ങനെ പരാതി നമ്മുടെ ആളുകളുടെ ഇടയിൽ നിന്നും ലഭിച്ച ഉടൻതന്നെ ഫൊക്കാന പ്രസിഡന്റ്, ഡോ. ജോൺ ബ്രിട്ടാസ് എം .പി യുമായി ബന്ധപ്പെടുകയുംഅദ്ദേഹത്തോട് ഇതിന് വേണ്ടി വിദേശകാര്യവകുപ്പുമായി ബന്ധപ്പെടണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തത് ഡോ.ജോൺ ബ്രിട്ടാസ് എം .പി വളരെ ചടുതലയോടെ ഈ പൊതു പ്രശനത്തിൽ ഇടപെട്ടകയും, ഇതിനു പരിഹാരം കാണാൻ സമ്മർദം ചെലുത്തുകയും ചെയ്യ്ത. ഇതിന് വേണ്ടി പ്രവർത്തിച്ച ഡോ ജോൺ ബ്രിട്ടാസിനും അത് നടപ്പിലാക്കിയ കേന്ദ്ര വിദേശ കാര്യാ വകുപ്പിനും അനുമോദനങ്ങൾ….
തുടർന്നും പ്രവാസികളുടെ പ്രശ്നങ്ങളിൽ ഫൊക്കാന എപ്പോഴും ഒപ്പമുണ്ടായിരിക്കുമെന്നും , പ്രവാസികൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ ഫൊക്കാന ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
തള്ള് തള്ള് തള്ള് തള്ള് പന്നാസു വണ്ടീ
തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ
ഈ തല്ലിപ്പൊളിവണ്ടീ
എന്റെ പൊന്നോ…. ഇത്രയും വേണമായിരുന്നോ? അമേരിക്കയിലുള്ള ചില സംഘടനകള്‍ (നേതാക്കള്‍) എട്ടുകാലി മമ്മൂഞ്ഞുമാരായി കളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴിതാ മറ്റൊരു മമ്മൂഞ്ഞും പിറവിയെടുത്തിരിക്കുന്നു. വിദേശകാര്യ വകുപ്പ് എന്ത് തീരുമാനമെടുത്താലും ഉടനെ ഈ മമ്മൂഞ്ഞുമാര് രംഗപ്രവേശം ചെയ്യും. എന്നാലും ഉണ്ണിത്താനേ… ഇത് കുറച്ച് കൂടുതലായിപ്പോയി….!! ജോണ്‍ ബ്രിട്ടാസ് എന്ത് ഒലത്തിയെന്നാ പറഞ്ഞുവരുന്നേ…. ഇതില്‍ പറയുന്ന ഫൊക്കാന നേതാവ് ആരോട് എന്തു പറഞ്ഞെന്നാ പറഞ്ഞുവരുന്നത്? പത്രങ്ങളില്‍ വരുന്ന വാര്‍ത്ത കണ്ട് ഇങ്ങനെ അടപടലം എഴുതിപ്പിടിപ്പിക്കല്ലേ…. പൊന്നോ….