തിരുവനന്തപുരം: മേയര്‍ അയച്ചു എന്ന് പറയുന്ന കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോര്‍പ്പറേഷന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മേയര്‍ ആര്യാ രാജേന്ദ്രനെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞു.
ബിജെപി-കോൺഗ്രസ് കൗൺസിലർമാരാണ് ഡയസിനു മുന്നിലെത്തി പ്രതിഷേധമറിയിച്ചത്. തുടര്‍ന്ന് വനിതാ കൗണ്‍സിലര്‍മാര്‍ നിലത്തു കിടന്നു. പ്രതിഷേധിച്ച നാല് കൗണ്‍സിലര്‍മാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം പ്രതിഷേധത്തിനിടയിലും കൗണ്‍സില്‍ യോഗം തുടര്‍ന്നു. യോഗനടപടികള്‍ തടസ്സപ്പെടുത്തുന്ന കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.