അമൃത വിശ്വ വിദ്യാപീഠം സ്‌കൂൾ ഓഫ് ബയോടെക്‌നോളജി “പ്രിവെൻറിംഗ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് – ടുഗെദർ വി കാൻ” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ദ്വിദിന ഹൈബ്രിഡ് സിമ്പോസിയം ALARM2022 അമൃതപുരി ക്യാമ്പസ്സിലെ അമൃതാ സ്‌കൂൾ, ബയോടെക്‌നോളജിയിൽ നടന്നു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആരംഭിച്ച വേൾഡ് ആന്റിമൈക്രോബിയൽ ബോധവൽക്കരബ്ധ വാരാചരണത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ലോകമെമ്പാടും മനുഷ്യരാശിക്കു ഭീഷണിയായി വളർന്നുവരുന്ന ആൻറിബയോട്ടിക് പ്രതിരോധ പ്രതിസന്ധിയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
ആന്റിമൈക്രോബയൽ പ്രതിരോധവുമായി (എഎംആർ) ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന ദേശീയ ഏജൻസിയായ ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ്ബ് (ഐഎഐഎച്ച്) ഉപസമിതി ഉപാധ്യക്ഷനായി അമൃത വിശ്വ വിദ്യാപീഠം ലൈഫ് സയൻസസ് ഡീൻ ഡോ. ബിപിൻ നായർ ഈയിടെ ചുമതലയേറ്റിരുന്നു.
ബാക്ടീരിയ, വൈറസുകൾ, ഫംഗസ്, പരാന്നഭോജികൾ എന്നിവ കാലക്രമേണ പരിണമിക്കുകയും ആന്റി മൈക്രോബിയലുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുമ്പോൾ ആൻറിമൈക്രോബയൽ റെസിസ്റ്റൻസ് (AMR) സംഭവിക്കുന്നു, ഇതോടെ അണുബാധക്കെതിരെ ചികിത്സ പ്രയാസമാക്കുകയും രോഗം പകരാനുള്ള സാധ്യത, തീവ്രത, മരണനിരക്ക് എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
അമൃത സ്കൂൾ ഓഫ് ബയോടെക്‌നോളജിയിലെ എ എം ആർ വിദഗ്ധരുടെ നിർദേശ പ്രകാരം പി എച് ഡി ഗവേഷകർ പതിനഞ്ച് സ്‌കൂളുകൾ സന്ദർശിച്ച് ആന്റിമൈക്രോബയൽ പ്രതിരോധ ആഗോള പ്രതിസന്ധിയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. ആൻറിബയോട്ടിക് പ്രതിരോധത്തിന്റെ ആവിർഭാവം, സംക്രമണം, പ്രതിരോധം എനീ വിഷയങ്ങളിലാണ് ബോധവത്കരണ കാമ്പയിൻ ശ്ര ദ്ധയൂന്നിയത്. സ്‌കൂൾ വിദ്യാർത്ഥികളുടെ വിശാലമായ പ്രേക്ഷകരെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആക്ടിവിറ്റി യുടെ ഭാഗമായിരുന്നു കാമ്പെയ്‌ൻ. കുട്ടികൾക്ക് അവരുടെ മാതാപിതാക്കളെ പഠിപ്പിക്കാനും ആത്യന്തികമായി സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനും കഴിയും. ALARM 2022 പ്രദർശനത്തിൽ പങ്കെടുക്കാൻ കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളെ ക്ഷണിച്ചിരുന്നു.
ALARM 2022 ന്റെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളിൽ ബാഗളൂരുവിലെ ബഗ് വർക്ക് റിസർച്ച് സഹസ്ഥാപകനും സി ഇ ഓയുമായ ഡോ. ആനന്ദ്കുമാർ, ഇൻഫെക്ഷൻ കൺട്രോൾ അക്കാദമി ഓഫ് ഇന്ത്യ പ്രസിഡണ്ടും ഹൈദരാബാദ് സർവകലാശാലയിലെ ഓണററി പ്രൊഫസറുമായ ഡോ. രംഗ റെഡ്ഡി ബുറി എന്നിവരും ഉൾപ്പെടുന്നു.
ഡോ. രാകേഷ് മിശ്ര, ഡയറക്ടർ,( ടിഐജിഎസ്-സിഐ ബാംഗ്ലൂർ), ഡോ. സന്ദീപ് വർമ (പ്രൊഫസർ, ഐഐടി കാൺപൂർ). ഡോ. വിക്ടർ നിസെറ്റ് (കാലിഫോർണിയ സർവകലാശാല, സാൻ ഡീഗോ, യുഎസ്), ഡോ. സുദർശൻ ഗോവിന്ദരാജൻ (എസ്ആർഎം യൂണിവേഴ്സിറ്റി, അമരാവതി), ഡോ. ഭബതോഷ് ദാസ് (ടിഎച്ച്എസ്ടിഐ, ഫരീദാബാദ്), ഡോ. കലൈ മത്തി (ഫ്ലോറിഡ ഇന്റർനാഷണൽ) യൂണിവേഴ്സിറ്റി, യുഎസ്എ), ഡോ. പാട്രിക് സെകോർ (മൊണ്ടാന യൂണിവേഴ്സിറ്റി, യുഎസ്), ഡോ. ശ്രീസായിറാം അച്യുതൻ (ഇന്റഗ്ര കണക്ട്, യുഎസ്), ഡോ. അൻഷു ഭരദ്വാജ് (സിഎസ്ഐആർ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയൽ ടെക്നോളജി, ചണ്ഡീഗഡ്), ഡോ. ഫറാ ഇഷ്തിയാക് (ടിഐജിഎസ്- CI, ബാംഗ്ലൂർ) എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖ ശാസ്ത്രജ്ഞർ. ആന്റിമൈക്രോബയൽ പ്രതിരോധത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് സംസാരിച്ചു.
‘പ്രതിരോധത്തിനുള്ള ആസൂത്രണം: ഒരുമിച്ച് നമുക്ക് കഴിയും’ എന്ന തലക്കെട്ടിൽ ആന്റിമൈക്രോബയൽ പ്രതിരോധം തടയുന്നതുമായി ബന്ധപ്പെട്ട ബഹുമുഖ ആശങ്കകളെക്കുറിച്ചും വിദഗ്ധരുടെ പാനൽ ചർച്ച ചെയ്തു. അമൃത സ്കൂൾ ഓഫ് ബയോടെക്നോളജിയിലെ പി എച് ഡി ഗവേഷകരായ അമൃത സലിം, നിതാഷ മേനോൻ എന്നിവർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ബോധവൽക്കരണ പരിപാടിയിലും ആന്റിമൈക്രോബയൽ പ്രതിരോധത്തെക്കുറിച്ചുള്ള മൈമുകൾ അവതരിപ്പിക്കുകയും ബോധവൽക്കരണ പോസ്റ്ററുകൾ രൂപകൽപ്പന ചെയ്യുകയും ചെയ്യുന്നതിലും വിദ്യാർത്ഥികൾ സജീവ പങ്കുവഹിച്ചു. സ്‌കൂൾ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമാണ മത്സരവും സംഘടിപ്പിച്ചു. സ്‌കൂൾ വിദ്യാർഥികൾക്കായി അമൃത സ്കൂൾ ഓഫ് ബയോടെക്‌നോളജി (എഎസ്ബിടി) വിദ്യാർഥികൾ വിവിധ പ്രദർശനങ്ങളും മാതൃകകളും തയാറാക്കി പ്രദർശനത്തിൽ അവതരിപ്പിച്ചു.
പോസ്റ്റർ മത്സരം സ്കൂൾ വിഭാഗത്തിൽ യഥാക്രമം BJSM മഠത്തിൽ ഹയർ സെക്കന്ററി സ്കൂൾ, അമൃത വിദ്യാലയം, പുതിയകാവ്, BJSM മഠത്തിൽ ഹയർ സെക്കന്ററി സ്കൂൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയപ്പോൾ കോളേജ് വിഭാഗത്തിൽ S3 M.Sc, S5 BSc. BT-B, S1 MSc.BT എന്നിവർ ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ Dr. സുദർശൻ ഗോവിന്ദരാജൻ, Dr. അൻഷു ഭരദ്വാജ് , Dr. ബിപിൻ നായർ , Dr. ഗീത കുമാർ എന്നിവർ വിതരണം ചെയ്തു.