ന്യൂഡൽഹി: ഡിസംബർ 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ (ഐഒഎ) ഏക സ്ഥാനാർഥിയായി ഇതിഹാസതാരം പി ടി ഉഷ ആദ്യ വനിതാ പ്രസിഡന്റാകും.
ഒന്നിലധികം ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവും 1984 ഒളിമ്പിക്സ് 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ നാലാം സ്ഥാനക്കാരിയുമായ 58 കാരിയായ ഉഷ, വിവിധ തസ്തികകൾക്കായി തന്റെ ടീമിലെ മറ്റ് 14 പേർക്കൊപ്പം ഞായറാഴ്ചയാണ്
നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് .
ഐഒഎ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചു. ഐഒഎ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ഉമേഷ് സിൻഹയ്ക്ക് വെള്ളി, ശനി ദിവസങ്ങളിൽ നോമിനേഷനുകളൊന്നും ലഭിച്ചില്ലെങ്കിലും ഞായറാഴ്ച 24 സ്ഥാനാർത്ഥികളാണ് വിവിധ തസ്തികകളിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
വൈസ് പ്രസിഡൻറ് (സ്ത്രീ), ജോയിന്റ് സെക്രട്ടറി (സ്ത്രീ) എന്നീ സ്ഥാനത്തേക്ക് മത്സരങ്ങൾ ഉണ്ടാകും. നാല് എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾക്കായി 12 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
ഒരു പ്രസിഡന്റ്, ഒരു സീനിയർ വൈസ് പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ (ഒരു പുരുഷനും ഒരു സ്ത്രീയും), ഒരു ട്രഷറർ, രണ്ട് ജോയിന്റ് സെക്രട്ടറിമാർ (ഒരു പുരുഷനും ഒരു സ്ത്രീയും), മറ്റ് ആറ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കുന്നതിനാണ് ഐഒഎ തിരഞ്ഞെടുപ്പ്. അതിൽ രണ്ട് (ഒരു ആണും ഒരു പെണ്ണും) തിരഞ്ഞെടുക്കപ്പെട്ട SOM-കളിൽ നിന്നുള്ളവരായിരിക്കും.
എക്സിക്യൂട്ടീവ് കൗൺസിലിലെ രണ്ട് അംഗങ്ങൾ (ഒരു പുരുഷനും ഒരു സ്ത്രീയും) അത്ലറ്റ്സ് കമ്മീഷൻ പ്രതിനിധികളായിരിക്കും.