ശനി, ഞായർ ദിവസങ്ങളിൽ ശാന്തപുരം അൽജാമിഅ അൽ ഇസ്‌ലാമിയ കാമ്പസിൽ നടന്ന എസ്.ഐ.ഒ സംസ്ഥാന മെമ്പേഴ്സ് കോൺഫറൻസ് സമാപിച്ചു. ശനിയാഴ്ച രാവിലെ ആരംഭിച്ച കോൺഫറൻസ് ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അദ്ധ്യക്ഷത വഹിച്ചു. 2021- 2022 പ്രവർത്തന കാലയളവിലെ റിപ്പോർട്ട് വായനയും ചർച്ചയും നടന്നു. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ എസ്.ഐ.ഒ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സയ്യിദ് അഹ്മദ് മുസക്കിർ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജുമൈൽ പി.പി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സുഹൈബ് സി.ടി, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീൻ നദ്‌വി, സംസ്ഥാന കമ്മിറ്റി അംഗം അനീസ് ആദം, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. ശറഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
2023-2024 കാലയളവിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗങ്ങളെ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പ്രഖ്യാപിച്ചു. സംസ്ഥാന ശൂറ അംഗങ്ങൾ: വാഹിദ് ചുള്ളിപ്പാറ (മലപ്പുറം), ഷറഫുദ്ദീൻ നദ്‌വി ( എറണാകുളം), മുഹമ്മദ് സഈദ് ടി.കെ ( കോഴിക്കോട്), തശ്‌രീഫ് കെ.പി (മലപ്പുറം), അഡ്വ. അനീസ് റഹ്‌മാൻ (കൊല്ലം), അഡ്വ. അബ്ദുൽ വാഹിദ് (കോഴിക്കോട്), അഡ്വ. റഹ്‌മാൻ ഇരിക്കൂർ (കണ്ണൂർ), നിയാസ് വേളം (കോഴിക്കോട്), അസ്‌ലഹ് കക്കോടി (കോഴിക്കോട്), അൻഫാൽ ജാൻ (മലപ്പുറം), സൽമാനുൽ ഫാരിസ് ടി.കെ (മലപ്പുറം), അമീൻ മമ്പാട് (മലപ്പുറം), അബ്ദുല്ല നേമം (തിരുവനന്തപുരം), അൽ അമീൻ (കൊല്ലം), ഹാമിദ് ടി.പി (മലപ്പുറം), മിസ്അബ് ശിബ്‌ലി (കണ്ണൂർ), ഇസ്ഹാഖ് അസ്ഹരി ( എറണാകുളം), സഹൽ ബാസ് (മലപ്പുറം), അമീൻ ഫസൽ (കണ്ണൂർ), സാബിർ യൂസുഫ് (കോട്ടയം), അമീൻ അഹ്സൻ (കൊച്ചി സിറ്റി) നവാഫ് പാറക്കടവ് (കോഴിക്കോട്)