റിയാദ്: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി കുറയ്ക്കാൻ ‘തൗതീൻ 2’ പദ്ധതി പ്രഖ്യാപിച്ചു. പുതിയ സ്വദേശി പദ്ധതി പ്രകാരം സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ 1,70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
വ്യാവസായിക മേഖലയിൽ 25,000, ആരോഗ്യമേഖലയിൽ 20,000, ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ, റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിൽ 20,000, ടൂറിസം മേഖലയിൽ 30,000, വ്യാപാര മേഖലയിൽ 15,000, മറ്റ് മേഖലകളിൽ 40,000 എന്നിങ്ങനെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.