ഫുട്ബോൾ ലോകകപ്പ് ആരവങ്ങൾക്കിടയിൽ തലവടി ചുണ്ടൻ ഫാൻസ് ആൽവിൽ വർഗ്ഗീസ്

ഖത്തർ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ ഫുട്ബോൾ ലോകകപ്പ് ആരവങ്ങൾക്കിടയിൽ തലവടി ചുണ്ടൻ ഫാൻസ് ആൽവിൽ വർഗ്ഗീസ്.

ഉടൻ നീരണയൽ നടക്കുന്ന തലവടി ചുണ്ടൻ്റെ ഫാൻസ് ക്ലബിലെ അംഗമാണ് തലവടി മൂന്നാം വാർഡിൽ മാമ്പഴം തോട്ടിൽ ആൽവിൻ വർഗ്ഗീസ്. കനീഷ് കുമാർ (പ്രസിഡൻ്റ്), ബിനോയി തോമസ് (സെക്രട്ടറി), ഗോകുൽ ക്യഷ്ണൻ (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിൽ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ രൂപികരിച്ചിട്ടുണ്ട്. നീരണിയലിന് മുമ്പായി ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു. ഫുട്ബോൾ കളിയെക്കാൾ ആവേശകരമാണ് ഓളപരപ്പിലെ ഒളിംമ്പിക്സ് ആയ ജലോത്സവമെന്ന് പ്രവാസിയായ ആൽവിൻ പറഞ്ഞു.

2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി മാലിപ്പുരയിൽ എത്തിച്ചത്. ചുണ്ടൻ വള്ള തടിക്ക് പ്രൗഢഗംഭീരമായ സ്വീകരണം വിവിധ കേന്ദ്രങ്ങളിൽ നല്‍കിയിരുന്നു. ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു. കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർമ്മാണം. ഏറ്റവും ഒടുവിലായി ആവശ്യമുള്ള പലകകൾ കൈവാൾ ഉപയോഗിച്ച് കീറുന്നത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തുവരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം ചില ആഴ്ചകൾക്കുള്ളിൽ യാഥാർത്ഥ്യമാകും.

തലവടി ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ചും ക്ലബ് രൂപീകരണ കമ്മറ്റി രൂപീകരിക്കുന്നതിന് തലവടി പനയന്നൂർകാവ് ക്ഷേത്ര ആഡിറ്റോറിയത്തിൽ 2020 നവംബർ 3ന് കൂടിയ പൊതുയോഗത്തിന് ശേഷം രൂപികരിച്ച് രജിസ്റ്റർ ചെയ്ത തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിലാണ് നിർമ്മാണം ഏകോപിപ്പിക്കുന്നത്. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിൻ്റിൽ ഡോ. വർഗ്ഗീസ് മാത്യുവിൻ്റെ പുരയിടത്തിലെ മാലിപ്പുരയിൽ ആണ് ചുണ്ടൻ വള്ളത്തിൻ്റെ നിർമ്മാണം.

ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, ഫാദർ ഏബ്രഹാം തോമസ് (രക്ഷാധികാരികൾ), കെ.ആർ ഗോപകുമാർ (പ്രസിഡൻറ്), ജോമോൻ ചക്കാലയിൽ (ജനറൽ സെക്രട്ടറി), പി.ഡി. രമേശ് കുമാർ (ട്രഷറാർ) അഡ്വ. സി.പി. സൈജേഷ് (ജനറൽ കൺവീനർ), ഡോ. ജോൺസൺ വി.ഇടിക്കുള (കൺവീനർ), അജിത്ത് കുമാർ പിഷാരത്ത്, ജോജി ജെ വയലപ്പള്ളി, അരുൺ പുന്നശ്ശേരിൽ (വർക്കിംഗ് പ്രസിഡൻ്റ്സ്), ബിനോയി തോമസ്, ജെറി മാമ്മുട്ടിൽ, വിൽസൻ പൊയ്യാലുമാലിൽ (എക്സിക്യൂട്ടീവ് അംഗങ്ങൾ), ബൈജു കോതപുഴശ്ശേരിൽ, ഷിക്കു അമ്പ്രയിൽ, സജി മണക്ക്, മധു ഇണ്ടംതുരുത്തിൽ (എൻ.ആർ.ഐ കോ-ഓർഡിനേറ്റേഴ്സ്), റിനു തലവടി (മാലിപ്പുര മാനേജർ) എന്നിവരടങ്ങിയ കമ്മിറ്റികൾ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

തലവടി ചുണ്ടൻ വള്ളത്തിൻ്റെ ഓഹരി ഉടമകൾ (പതിനായിരം രൂപ – ഒരു ഷെയർ ) ആകുവാൻ താല്പര്യമുള്ളവർക്ക്….

THALAVADY BOAT CLUB
A /C NO : 10380100214042
Federal Bank
Thalavady.
IFSC : FDRL0001038
എന്ന അക്കൗണ്ടിൽ പണം നിക്ഷേപിച്ച് ട്രഷറാറെ വിവരം അറിയിക്കാവുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News