പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. വ്യവസായികളെ സംബന്ധിച്ചിടത്തോളം സാത്താന്റെ നാടായി കേരളം മാറിയെന്നും കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചുവരികയാണെന്നും തരൂർ പറഞ്ഞു.
താൻ കോൺഗ്രസിലെ ഒരു ഗ്രൂപ്പിലും അംഗമല്ലെന്നും തരൂർ വ്യക്തമാക്കി. എ, ഐ ഗ്രൂപ്പുകൾ ഇനി ആവശ്യമില്ലെന്നും യോജിച്ച കോൺഗ്രസാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ഡിസിസി പ്രസിഡന്റ് നാടകം സുരേഷിനും തരൂർ മറുപടി നൽകി. തന്റെ സന്ദർശനം കോട്ടയം ഡി.സി.സിയെ അറിയിച്ചിട്ടുണ്ടെന്നും ആരൊക്കെ ആരെ എപ്പോൾ വിളിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലകളിലും പോകാൻ പ്രതിപക്ഷ നേതാവ് തനിക്ക് നിർദേശം നൽകിയതനുസരിച്ചാണ് ജില്ലകളിലെ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദത്തെക്കുറിച്ച് അത് ഉണ്ടാക്കുന്നവരോട് ചോദിക്കണമെന്നും തരൂർ വ്യക്തമമാക്കി.