എടത്വാ: 64-ാമത് നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പാ ജലോത്സവത്തിൽ ഗബ്രിയേൽ ചുണ്ടനും വെപ്പ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്രയും ജേതാവ് ആയി. രെഞ്ചു എബ്രഹാം കല്ലുപുരയ്ക്കൽ ക്യാപ്റ്റനായ അമിച്ചകരി ബോട്ട് ക്ലബ്ബ് ആണ് ഗെബ്രിയേൽ തുഴഞ്ഞത്. രാജേഷ് ആറ്റുമാലിൽ ക്യാപ്റ്റനായ എൻ.സി.ഡി.സി കുമരകം തുഴഞ്ഞ നടുവിലെപറമ്പൻ രണ്ടാം സ്ഥാനവും സുനിൽ കുമാർ പി.ആർ ക്യാപ്റ്റനായ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് മൂന്നാം സ്ഥാനവും നേടി.
വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ സമുദ്ര ബോട്ട് ക്ലബ്ബ് കുമരകം തുഴഞ്ഞ സിജോ തെക്കേടം ക്യാപ്റ്റനായ ഷോട്ട് പുളിക്കത്ര ഒന്നാം സ്ഥാനവും മേൽപാടം ബോട്ട് ക്ലബ്ബ് തുഴഞ്ഞ പട്ടേരിപുരയ്ക്കൻ രണ്ടാം സ്ഥാനവും നേടി.വള്ളം കളിക്ക് മുന്നോടിയായി നടന്ന ഘോഷയാത്ര കാണികൾക്ക് ആവേശം പകർന്നു.
പൊതുസമ്മേളനം ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു പത്തനംതിട്ട സബ് കളക്ടർ ശ്വേത നഗർകൊടി അധ്യക്ഷത വഹിച്ചു.ആൻ്റോ ആൻ്റണി എം.പി, തലവടി, നെടുമ്പം പഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി ബി. നായർ, റ്റി. പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ വിവിധ രാഷ്ടീയ സാംസ്ക്കാരിക – സാമുദായിക – സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു.ജലമേള വർക്കിംങ്ങ് പ്രസിഡൻ്റ് വിക്ടർ ടി. തോമസിൻ്റെ അധ്യക്ഷ്യത വഹിച്ചു. എ.വി.കുര്യൻ ആറ്റുമാലിൽ, പുന്നൂസ് ജോസഫ് , അഡ്വ.ബിജു സി. ആൻറണി, ജഗൻ തോമസ്, ബിജു പാലത്തിങ്കൽ, ബിന്നി പി. ജോർജ്, അഞ്ചു കോച്ചേരിൽ, പി.സി.ചെറിയാൻ, കെ.ആർ.ഗോപകുമാർ,ഡോ. ജോൺസൺ വി. ഇടിക്കുള ,റജി വർഗ്ഗീസ് മാലിപ്പുറം എന്നിവർ നേത്യുത്വം നൽകി.
മഴയെ അവഗണിച്ച് പതിനായിരക്കണക്കിന് ജലോത്സവ പ്രേമികൾ പങ്കെടുത്തു. ജലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ വെടിമരുന്ന് പ്രയോഗം മൂലം ഉള്ള ആകാശ കാഴ്ച കാണികൾക്ക് ഇമ്പം പകർന്നു.