വയനാട്: വനിതാ ശിശുവികസന വകുപ്പ് കുട്ടികൾക്കായി നടപ്പാക്കുന്ന കാവൽ പ്ലസ് പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മതിയായ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ സാമൂഹിക മാനസിക പരിചരണവും പിന്തുണയും നൽകി ശരിയായ സാമൂഹിക ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. ജില്ലയിൽ നിന്ന് രണ്ട് സംഘടനകളെയാണ് തിരഞ്ഞെടുക്കുക.
തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ട്/ സൊസൈ റ്റീസ് രജിസ്ട്രേഷന്‍ ആക്ട് / ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് പ്രകാരം രജിസ്റ്റര്‍ ചെയ്തതോ,സാമൂഹ്യ നീതി വകുപ്പിന്റെ അക്രഡിറ്റേഷന്‍ ലഭിച്ചതോ, കുട്ടികളുടെ പുനരധിവാസ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുളളതോ ആയ സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം.
കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകളുടെ ഓഡിറ്റ് സ്റ്റേറ്റ്‌മെന്റും മാനേജ്‌മെന്റ് റിപ്പോർട്ടും സഹിതം ഡിസംബർ 12നകം ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹർ ബാലവികാസ് ഭവൻ, മീനങ്ങാടി പിഒ, വയനാട് എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് ലഭിക്കും. ഫോണ്‍ : 04936-246098, 8086587348.