തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്നങ്ങൾ നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് രമ്യമായി പരിഹരിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ലത്തീൻ സഭ വികസനത്തിൽ താൽപ്പര്യമുള്ള സഭയാണ്. വിഴിഞ്ഞം സമര സമിതിയുടെ നിലപാട് സഭയുടെ നിലപാടല്ല. ബാഹ്യശക്തികൾ ഇടപെടുന്നുണ്ടെന്നാണ് സംശയം.
തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആശങ്ക ദൂരീകരിക്കാനുള്ള ശ്രമം നടത്തിവരികയാണ്. നിര്‍മാണ പ്രൃത്തി 80 ശതമാനം പൂര്‍ത്തിയായ ഘട്ടത്തില്‍ നിര്‍ത്തിവെക്കാന്‍ കഴിയില്ല എന്ന കാര്യത്തില്‍ മാത്രമാണു സര്‍ക്കാറിനു കടുംപിടിത്തമുള്ളതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
പണി തടസ്സപ്പെടുത്തില്ലെന്ന് സമരസമിതി കോടതിക്ക് നൽകിയ ഉറപ്പാണ് ലംഘിച്ചിരിക്കുന്നത്. വ്യക്തികളുടെ മുഖം നോക്കി നിയമസംവിധാനം പ്രവർത്തിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.