ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് മയക്കികിടത്തി വൃദ്ധയുടെ മാല മോഷ്ടിച്ച യുവതിയെ അറസ്റ്റു ചെയ്തു

തൃശൂര്‍: ജ്യൂസില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി മയക്കി കിടത്തി വൃദ്ധയുടെ മാല കവര്‍ന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ തളിക്കുളം സ്വദേശി ലജിതയെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ രണ്ടിനായിരുന്നു സംഭവം.

തൃശൂർ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തു നിന്നിരുന്ന അറുപതുകാരിയെ സമീപിച്ച ലജിത മറ്റൊരു ഡോക്ടറെ കാണാന്‍ വന്നതാണെന്ന് വ്യാജേന വൃദ്ധയുടെ അടുത്തു വന്നിരുന്ന് ഉറക്ക ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കുകയായിരുന്നു. ജ്യൂസ് കുടിച്ച സ്‌ത്രീ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ മടിയിൽ തലവച്ച് ഉറങ്ങാൻ പറഞ്ഞു ലജിത, ബോധരഹിതയായപ്പോൾ ഇവർ ധരിച്ചിരുന്ന മാല മോഷ്‌ടിക്കുകയായിരുന്നു. ഈ മാല പിന്നീട് ഇവർ നഗരത്തിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച് പണം വാങ്ങുകയും ചെയ്‌തു.

എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ ഈ മാല സ്വർണാഭരണമല്ലെന്ന് തെളിഞ്ഞതോടെ വ്യാജസ്വർണം പണയം വച്ചതിനും ലജിതക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ദൃശ്യങ്ങൾ നഗരത്തിൽ പൊലീസ് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ചതാണ് നിർണ്ണായക തെളിവായത്.

 

Print Friendly, PDF & Email

Leave a Comment

More News