ജീവനക്കാര്‍ക്ക് നവംബറിലെ ശമ്പളം നല്‍കാന്‍ കെഎസ്ആർടിസിക്ക് 50 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് നവംബർ മാസത്തെ ശമ്പളം നല്‍കാന്‍ കെഎസ്ആർടിസിക്ക് സർക്കാർ 50 കോടി രൂപ അനുവദിച്ചു. ബാക്കി തുക ബാങ്കിന്റെ ഓവർഡ്രാഫ്റ്റ് വഴി എടുക്കാന്‍ തീരുമാനമായി. തിങ്കളാഴ്ച ശമ്പളം വിതരണം ചെയ്തേക്കും.

നവംബറിലെ ശമ്പളം നല്‍കാന്‍ സഹായം തേടി കെ എസ് ആര്‍ ടി സി ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. ധനമന്ത്രി ഇന്നാണ് ഫയലില്‍ ഒപ്പിട്ടത്. കെ എസ്ര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി മാസം തോറും സര്‍ക്കാര്‍ നീക്കിവച്ചിരുന്ന സഹായം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ധനവകുപ്പ് കെ എസ് ആര്‍ ടി സിയെ അറിയിക്കുകയും ചെയ്തു.

ശമ്പള വിതരണത്തിന് 30 മുതൽ 50 കോടി വരെ സർക്കാർ പ്രതിമാസം നൽകുന്നത് തുടരാനാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. പകരം, ഒറ്റത്തവണയായി വലിയൊരു തുക നല്‍കാമെന്നും സ്വയം പര്യാപ്തത നേടണമെന്നും വകുപ്പ് നിര്‍ദ്ദേശിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News