കോട്ടയം: കറുകച്ചാലിലെ ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് മൂന്ന് പവന്റെ മാല കവർന്ന് സ്കൂട്ടറില്‍ രക്ഷപ്പെട്ടു. സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്.
ഇക്കഴിഞ്ഞ 7ന് ഇയാള്‍ ജ്വല്ലറിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. രണ്ടാഴ്ച മുമ്പ് പാമ്പാടിയിൽ സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു.