ന്യൂഡൽഹി: ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ അലഹബാദ് ഹൈക്കോടതി ബെഞ്ച് വിധിച്ച വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. മെയ് 9ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വധശിക്ഷ വിധിച്ചത് ചോദ്യം ചെയ്ത് പ്രതി ദീൻ ദയാൽ തിവാരിക്ക് വേണ്ടി സമർപ്പിച്ച ഹർജിയിലാണ് ഈ നിർദ്ദേശം.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഡിസംബർ 7 ന് “ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുന്നതായി” വിധിച്ചു. ലക്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി തലവന്‍ പ്രതിയുടെ മാനസികാവസ്ഥ വിലയിരുത്തുന്നതിന് അനുയോജ്യമായ ഒരു സംഘത്തെ രൂപീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മൂല്യനിർണയത്തിന്റെ റിപ്പോർട്ട് ഉത്തർപ്രദേശിലെ സ്റ്റാൻഡിംഗ് കൗൺസൽ മുഖേന എട്ടാഴ്‌ചയ്‌ക്കുള്ളിൽ സുപ്രീം കോടതിയില്‍ സമർപ്പിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.
നിലവിൽ അയോധ്യയിലെ ജില്ലാ ജയിലിൽ കഴിയുന്ന പ്രതിക്ക് ഒരു സൈക്കോളജിസ്റ്റിനെ കാണാനുള്ള അനുവാദം ഉണ്ടായിരിക്കുമെന്നും കുറ്റവാളിയുടെ മാനസിക വിലയിരുത്തലിനെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.
മനോജ് വേഴ്സസ് സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് വിഷയത്തിലെ വിധിന്യായത്തിൽ പറഞ്ഞ തത്വങ്ങൾ കോടതി കണക്കിലെടുക്കുകയും കേസിലെ പ്രതിഭാഗത്തിന് — ഉത്തർപ്രദേശ് സംസ്ഥാനത്തിന് — നിരവധി നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
എട്ടാഴ്‌ചയ്‌ക്കുള്ളിൽ എല്ലാ പ്രൊബേഷൻ ഓഫീസർമാരുടെയും റിപ്പോർട്ട് അപ്പീലിനുമേൽ സമർപ്പിക്കാൻ പ്രതിഭാഗം സംസ്ഥാനത്തോട് നിർദേശിച്ചു.
കോടതി അയോധ്യയിലെ ജില്ലാ ജയിൽ സൂപ്രണ്ടിനോട് ജയിലിൽ പ്രതിയുടെ ജോലിയുടെ സ്വഭാവത്തെക്കുറിച്ചും മറ്റൊരാളോട് കുറ്റവാളിയുടെ പെരുമാറ്റത്തെയും കുറിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.
2011 നവംബറിൽ ഭാര്യയെയും നാല് പെൺമക്കളെയും കൊലപ്പെടുത്തിയ കേസിലാണ് തിവാരി ശിക്ഷിക്കപ്പെട്ടത്.