കരുനാഗപ്പള്ളി: ആലപ്പുഴയിൽ നടന്ന സംസ്ഥാന പവർലിഫ്റ്റിങ് ബെഞ്ച് പ്രെസ് ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയ്ക്കു വേണ്ടി മത്സരിച്ച അമൃത വിശ്വ വിദ്യാപീഠത്തിലെ 5 വിദ്യാർത്ഥികൾ മെഡൽ നേടി. ഒരു സ്വർണവും രണ്ടു വീതം വെള്ളി,വെങ്കല മെഡലുകളുമാണ് ഇവർ നേടിയത്. ജൂനിയർ 83 കിലോ വിഭാഗത്തിൽ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥി ദർശൻ മുരളീധരൻ സ്വർണം നേടി. 150 കിലോ ഉയർത്തിയായിരുന്നു ദർശന്റെ സ്വർണനേട്ടം. ബിസിഎ വിദ്യാർത്ഥികളായ ബി.എൻ.എം രാജഗുരു, പാർത്ഥ് സക്‌സേന എന്നിവർ യഥാക്രമം ജൂനിയർ 74 കിലോ വിഭാഗത്തിലും സബ്ജൂനിയർ 105 കിലോ വിഭാഗത്തിലുമായി വെള്ളിമെഡലുകൾ നേടി. ജൂനിയർ 105 കിലോ വിഭാഗത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിങിലെ മുഹമ്മദ് ഹാസൻ അലി, ജൂനിയർ 93 കിലോ വിഭാഗത്തിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങിലെ ആർ.എസ്.വി മുകേഷ് എന്നിവരാണ് വെങ്കലമെഡലുകൾ നേടിയത്. അമൃത വിശ്വ വിദ്യാപീഠത്തിലെ കായിക അധ്യാപകരായ ബിജീഷ് ചിറയിൽ, വിവേക് വാവച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
More News
-
തിരഞ്ഞെടുപ്പിൽ പിടിച്ചെടുക്കുന്ന പണം എവിടെ പോകുന്നു? അത് എങ്ങനെ തിരികെ ലഭിക്കും?
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നയുടൻ പൗരന്മാർക്ക് പല തരത്തിലുള്ള നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത് പതിവാണ്. പെരുമാറ്റച്ചട്ടം നിലനിൽക്കെ ഒരാൾക്ക് 50,000 രൂപ... -
നക്ഷത്ര ഫലം (22-11-2024 വെള്ളി)
ചിങ്ങം: വരുമാനത്തിനനുസരിച്ച് ചെലവുകൾ സന്തുലിതമാക്കുന്നതാണ് നല്ലത്. ഓഹരികളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ കടങ്ങൾ തീരും. പൂർത്തിയാകാത്ത ഒരു പദ്ധതി ഇപ്പോൾ... -
ഗാന്ധിനഗറിൽ സൈബർ തട്ടിപ്പ്: വിദ്യാര്‍ത്ഥിനികളുടെ വാട്ട്സ്ആപ്പ് ഹാക്ക് ചെയ്തു; നൂറിലധികം പേർ ഇരകളായി.
ഗുജറാത്ത്: ഗുജറാത്തിലെ ഗാന്ധിനഗറിൽ ഞെട്ടിക്കുന്ന സൈബർ കുറ്റകൃത്യം നടന്നതായി റിപ്പോര്‍ട്ട് ഇവിടെ വിദ്യാര്‍ത്ഥിനികളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് സുഹൃത്തുക്കളെയും ബന്ധുക്കളെയും...