പാലക്കാട്: കർഷകർക്ക് രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാൻ തുടക്കമിട്ടത് കോൺഗ്രസാണെന്നും ഇന്ന് ബിജെപി അത് കൂടുതൽ ശക്തമായി നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കിസാൻ സഭയുടെ 35-ാമത് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മതനിരപേക്ഷതയോട് ഒട്ടും ബഹുമാനമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് അവര്‍. മതാടിസ്ഥാനത്തിലല്ല രാജ്യത്ത് പൗരത്വം നിര്‍ണയിക്കപ്പെടേണ്ടത്. എന്നാല്‍, മതാടിസ്ഥാനത്തിലാവണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
വിവാഹമോചനം ഒരു സിവിൽ നടപടിക്രമമാണ്. എന്നാൽ, അത് മുസ്ലിമിന്റേതാണെങ്കിൽ ക്രിമിനൽ നിയമത്തിന് കീഴിലായിരിക്കണമെന്നാണ് സർക്കാർ നിലപാട്. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ എന്താണ് സ്ഥിതി? അറിയാമോ?
വിടുവായത്തം പറയുന്നതിനൊരാതിരില്ലേ, പറയുന്നതാരായാലും? കോൺഗ്രസ് ആണ് കമ്പനികൾ വിറ്റു തുലക്കാൻ ആരംഭിച്ചതെന്നു. എന്താ കൊള്ളില്ലേ?
തിരുവനന്തപുരം വിമാനത്താവളം മുതൽ തുടങ്ങാം.
ഒരു 16 എക്ക്റിൽ നിലകൊണ്ടിരുന്ന ട്രിവാൻഡ്രം റബ്ബർ വർക്സ് നിശ്ചലമാക്കി എയർ ഇന്ത്യയിക് വാടകക്ക് കൊടുക്കുകയും ഇപ്പോൾ അദാനിയുടെ കൈവശം എത്തിച്ചേർന്നതിനും ആരാണുത്തരവാദി?
കൊല്ലത്തേക്ക് നീങ്ങിയാൽ, കുണ്ടറ സിറാമിക്സ് എന്ന സ്ഥാപനത്തിലെ സിറാമിക് ഡിവിഷൻ വികസനത്തിന്റെ പേരിൽ അടച്ചുപൂട്ടിയിട്ടു എത്ര വർഷങ്ങൾ ആയി? ആരുടെ കാലതെന്നാലോചിക്കുക?
പിന്നെയും മുന്നോട്ടു വന്നാൽ ആലപ്പുഴ KSDP. ദശകങ്ങൾക്ക് മുൻപ് അമുൽ കുര്യൻ എന്ന പ്രതിഫ വലിയ നിക്ഷേപവുമായി എത്തിയപ്പോൾ തടയിട്ടു തിരിച്ചൊടിച്ചതാരാണ്? ആരാധ്യൻ എന്ന് വിശേഷിപ്പിക്കുന്ന അച്ചുമാനല്ലേ കാരണ ഭൂതൻ.
വീണ്ടും മുന്നോട്ടു നീങ്ങിയാൽ വലിയ കൊട്ടിഘോഷത്തോടെ ആരംഭിച്ച കുറ്റിപ്പുറം ഡിറ്റര്ജന്റ്സ് അടച്ചു പൂട്ടിയിട്ടിട്ടു എത്ര ദശകം ആയി? യുഡിഫ് ഉം എൽ ഡി എഫും അതിൽ തുല്യ പങ്കാളികൾ ആണ്.
ഇനിയും മുന്നോട്ടു പോയാൽ വിക്ടോറിയ രാഞ്ഞിമുതൽ ഉപയോഗിച്ചു എന്നവകാശപ്പെടുന്ന കേരള സോപ്പ്സ് ന്റെ നിലയെന്താണ്? പഴയ പ്രൌടി ഒക്കെ പഴങ്കഥ. UDF ഉം LFF ഉം തുല്ല്യ പങ്കാളിത്തം അതിൽ ഏൽക്കണം.
അതിനപ്പുറം ഇനിയുമുണ്ട് പറയുവാൻ. എത്ര എത്ര കുടുംബങ്ങൾ വഴിയാധാരം ആയി ഈ കമ്പനികൾ മൂലം? കോൺഗ്രസ് എന്ന് പറഞ്ഞ് കുറ്റം വിധിക്കുന്ന ബഹു മുഘ്യ മന്ത്രി ദയവു ചെയ്തു കാര്യങ്ങൾ വേണ്ട വിധം വിശകലനം ചെയ്തു മേല്പറഞ്ഞ തരം അഭിപ്രായങ്ങൾ പറയാൻ ശ്രേമിക്കണമേ എന്നൊരുഭ്യർഥന മാത്രം.
പറയുന്നത് മുഴുവന്‍ അതുപോലെ വിഴുങ്ങുന്ന അണികള്‍ ഉള്ളതു കൊണ്ടാണല്ലോ ഇങ്ങനെ ഒക്കെ തള്ളുന്നത്… നമ്മൾ പൊതു ജനം എന്നും കഴുതകൾ ആയി ഇരിക്കാൻ വിധിക്കപ്പെട്ടവര്‍…