ഹൈദരാബാദ്: പുതുതായി വാങ്ങിയ ഇരുചക്രവാഹനങ്ങളും നാലു ചക്രവാഹനങ്ങളും ‘വാഹനപൂജ’ യ്‌ക്കായി ആളുകൾ ക്ഷേത്രങ്ങളിൽ കൊണ്ടുവരുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ, തെലങ്കാനയിൽ നിന്നുള്ള ഈ വ്യവസായി പൂജാദി കര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തിലേക്ക് കൊണ്ടു വന്നത് താന്‍ പുതുതായി വാങ്ങിച്ച ഹെലിക്കോപ്റ്ററാണ്.
പ്രതിമ ഗ്രൂപ്പിന്റെ ഉടമ ബോയിൻപള്ളി ശ്രീനിവാസ് റാവുവാണ് കുടുംബാംഗങ്ങൾക്കൊപ്പം എയർബസ് ACH-135-ൽ ഹൈദരാബാദിൽ നിന്ന് 100 കിലോമീറ്റർ അകലെ യാദാദ്രിയിലെ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലേക്ക് പ്രത്യേക പൂജയ്ക്കായി പറന്നത്.
മൂന്ന് പൂജാരിമാരുടെ നേതൃത്വത്തില്‍ കുടുംബം ഹെലികോപ്റ്ററിന് മുന്നിൽ വിവിധ ചടങ്ങുകൾ നടത്തി. ഹെലിക്കോപ്റ്ററിന്റെ വില 5.7 മില്യൺ യു എസ് ഡോളറാണ്. ഹെലികോപ്റ്ററിനൊപ്പമുള്ള ‘വാഹനപൂജ’യുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശ്രീനിവാസ് റാവുവിന്റെ ബന്ധുവും മഹാരാഷ്ട്ര മുൻ ഗവർണറുമായ വിദ്യാസാഗർ റാവുവും ഒപ്പമുണ്ടായിരുന്നു. പിന്നീട്, അവർ
കുന്നിന്‍ പ്രദേശത്തെ പ്രശസ്തമായ ക്ഷേത്രത്തിന് ചുറ്റും ഹെലികോപ്റ്ററിൽ ചുറ്റിക്കറങ്ങി.
ഇൻഫ്രാസ്ട്രക്ചർ, എനർജി, മാനുഫാക്ചറിംഗ്, ടെലികോം മേഖലകളിൽ പ്രതിമ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്, കൂടാതെ ഒരു മെഡിക്കൽ കോളേജും ആശുപത്രികളുടെ ശൃംഖലയും സ്വന്തമായുണ്ട്.
Boinpally Srinivas Rao, the proprietor of the Prathima business, bought an Airbus ACH 135 and used it for the "Vahan" puja at the Yadadri temple dedicated to Sri Lakshmi Narasimha Swamy. Costing $5.7M, the opulent helicopter. #Telangana pic.twitter.com/igFHMlEKiY
— Mohd Lateef Babla (@lateefbabla) December 15, 2022