ഖാർഗോൺ (മധ്യപ്രദേശ്): ഖാർഗോൺ ജില്ലയിലെ പ്രേം നഗർ ഗ്രാമത്തിൽ ഡിസംബർ 14 ന് വിചിത്രമായ വിവാഹം നടന്നു. ഒരു കാളക്കുട്ടിയുടേയും ഒരു പശുക്കിടാവിന്റേയും അതുല്യമായ വിവാഹമാണ് ആര്‍ഭാടത്തോടെ നടന്നത്.
സനാതൻ പാരമ്പര്യമനുസരിച്ചുള്ള എല്ലാ ചടങ്ങുകളോടെയുമാണ് വിവാഹം നടന്നത്. സമീപത്തെ നാല് ഗ്രാമങ്ങളിൽ നിന്നുള്ള ആയിരത്തോളം പേര് ഈ വിവാഹ ചടങ്ങിൽ അതിഥികളായി.
വധുവായ പശുക്കിടാവ് ലക്ഷ്മി മുകേഷ് ദിവാലെയുടെ മകളായും വരനായ കാളക്കുട്ടി നാരായൺ ജ്യോതി ലിമായെയുടെ മകനായും വളര്‍ന്നവരാണ്. ആഘോഷപരമായിട്ടാണ് ലിമായെ കുടുംബത്തിൽ നിന്ന് വരന്റെ ഘോഷയാത്ര പുറപ്പെട്ടത്.
നാരായണന്റെ ഘോഷയാത്രയിൽ ബാരാതികൾ ഡിജെ, ധോൾ, താഷെ എന്നിവയ്ക്കൊപ്പം ആവേശത്തോടെ നൃത്തവും ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാം ഘോഷയാത്രയിൽ സന്തോഷത്തോടെ നൃത്തം ചെയ്തു. മുകേഷ് ദിവാലെയുടെ വീട്ടിലാണ് വരനും പാര്‍ട്ടിയുമടങ്ങുന്ന ഘോഷയാത്ര എത്തിയത്. ആൺ കിടാവിനെയും പെൺ കിടാവിനെയും വധൂവരന്മാരെപ്പോലെ അണിയിച്ചൊരുക്കിയിരുന്നു. പിന്നീട് വധൂവരന്മാരെ മകളുടെ വീട്ടിലെ മണ്ഡപത്തിലേക്ക് ആനയിച്ചു, പണ്ഡിറ്റ് രാധശ്യാം ശർമ്മ വേദമന്ത്രമന്ത്രങ്ങളോടെ വിവാഹം നടത്തി. ഇതിന് പിന്നാലെ മുകേഷ് മകൾ ലക്ഷ്മിക്ക് സന്തോഷത്തോടെ യാത്രയയപ്പു നല്കി.
വിധവയായ താൻ ഭർത്താവിന്റെ പെൻഷൻ കൊണ്ടാണ് ജീവിക്കുന്നതെന്ന് ജ്യോതി ലിമായെ പറഞ്ഞു. വിവാഹിതയായ ഒരു മകളുണ്ട്. താന്‍ നാരായണിനെ തന്റെ മകനായി കണ്ടാണ് വളര്‍ത്തിയത്. സ്വരൂപിച്ച ധനമെല്ലാം വിവാഹത്തിനായി ചിലവാക്കിയതായും ജ്യോതി ലിമായെ പറഞ്ഞു.
അതേസമയം, തന്റെ വിവാഹം കഴിഞ്ഞിട്ട് 15 വർഷമായെന്നും തനിക്ക് കുട്ടികളില്ലെന്നും, അതിനാൽ ലക്ഷ്മിയെ തന്റെ മകളായി കണക്കാക്കുന്നുവെന്നും മുകേഷ് ദിവാലെ പറഞ്ഞു.
ഇരുകുടുംബങ്ങളും നാട്ടുകാർക്കും ബന്ധുക്കൾക്കും സ്വീകരണം നൽകി. രണ്ടു ലക്ഷം രൂപ വീതം ആകെ നാലു ലക്ഷം രൂപയാണ് ഇരുവീട്ടുകാരും വിവാഹത്തിനായി ചെലവിട്ടത്.