മുംബൈ: മുംബൈയിലെ ഘാട്‌കോപ്പറിലെ ഭക്ഷണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മിക്കവരെയും വിട്ടയക്കുമെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച ഉച്ചയോടെ പരേഖ് ഹോസ്പിറ്റലിലാണ് തീപിടുത്തമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറഞ്ഞെങ്കിലും, അത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ആശുപത്രിയോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് മുംബൈ അഗ്നിശമന സേന സ്ഥിരീകരിച്ചു.
വിശ്വാസ് ബിൽഡിംഗിലെ ജൂനോസ് പിസ ഹോട്ടലിലെ ഇലക്ട്രിക് മീറ്റർ മുറിയിലാണ് തീപിടിത്തമുണ്ടായത്. എട്ട് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി.
ഖുർഷി ദെദിയ (46) എന്ന വ്യക്തിയാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.