പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തി ദേവസ്വം ബോർഡ്. തിരക്ക് കണക്കിലെടുത്താണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. നടപ്പന്തലിൽ ആരംഭിക്കുന്ന പ്രത്യേക ക്യൂ സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു.
സ്ത്രീകൾക്കും വയോധികർക്കും പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശം അനുസരിച്ചാണ്
പുതിയ നടപടി. തിരക്കുള്ള സമയത്ത് കുട്ടികളെയും മുതിർന്ന പൗരന്മാരെും പതിനെട്ടാം പടി കയറാൻ സഹായിക്കുന്നതിനായി
പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.