ഈ ആഴ്‌ച ടെക്‌സസിലേക്ക് അതിർത്തി കടന്ന നൂറുകണക്കിന് ആളുകളിൽ പലരേയും അമേരിക്കയിലേക്കെത്തുന്നതിനു മുമ്പേ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ സാക്ഷ്യമനുസരിച്ച്, മോചനദ്രവ്യം ആവശ്യപ്പെട്ടാണ് രണ്ട് സ്ഥലങ്ങളിലേക്ക് അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തട്ടിക്കൊണ്ടുപോയ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും നിക്കരാഗ്വവയില്‍ നിന്നുള്ളവരാണെന്ന് റിപ്പോർട്ടില്‍ പറയുന്നു.
ശനിയാഴ്ച, ടെക്സാസ് അതിർത്തി നഗരമായ എൽ പാസോയുടെ മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നൂറുകണക്കിന് കുടിയേറ്റക്കാർ തണുത്ത താപനിലയിൽ തെരുവുകളിൽ ഉറങ്ങുകയും ആയിരക്കണക്കിന് ആളുകൾ ദിവസവും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
കോവിഡ് കാലഘട്ടത്തിലെ അതിർത്തി നിയന്ത്രണങ്ങൾ ഡിസംബർ 21-നകം അവസാനിപ്പിക്കാൻ യുഎസ് ജഡ്ജി ഉത്തരവിട്ടതിനെത്തുടർന്ന് നഗരത്തിലേക്കുള്ള കുടിയേറ്റക്കാരുടെ വരവ് കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.
ഓഗസ്റ്റ് അവസാനത്തിൽ, എൽ പാസോയിലെ യുഎസ് അധികാരികൾ ന്യൂയോർക്കിലേക്കും ചിക്കാഗോയിലേക്കും ഏകദേശം 14,000 കുടിയേറ്റക്കാരെ ബസ് മാര്‍ഗം അയച്ചു.
കൊവിഡ് കാലത്തെ അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ടൈറ്റിൽ 42 എന്നറിയപ്പെടുന്ന ഉത്തരവിന് കീഴിൽ ബൈഡൻ ഭരണകൂടം വെനസ്വേലക്കാരെ മെക്സിക്കോയിലേക്ക് തിരികെ പുറത്താക്കി.
പോലീസ് യൂണിഫോമിലുള്ള ആളുകൾ തങ്ങൾ സഞ്ചരിച്ചിരുന്ന ബസുകൾ തടഞ്ഞുനിർത്തി 200 പെസോയ്ക്കും ($10) 5,000 പെസോയ്ക്കും ($255) തട്ടിയെടുക്കാൻ ശ്രമിച്ചതായി നാല് കുടിയേറ്റക്കാർ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഴുവൻ ബസ് ലോഡുകളും ആയുധധാരികളായ ആളുകൾ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അടുത്തുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതായി അവർ പറഞ്ഞു.
സൈന്യവും നാഷണൽ ഗാർഡും ചേർന്ന് അതിർത്തി നഗരത്തിലെ ഒരു സ്ഥലത്തു നിന്ന് 250-ലധികം ആളുകളെ മോചിപ്പിച്ചതായി മെക്സിക്കോ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎൻഎം) അറിയിച്ചു.