അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന അമേരിക്കൻ മലയാളീ കുടുംബത്തിലെ 50 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി അഭിനന്ദിക്കുന്നു. ജീവിത കാലത്ത് ഒരു വ്യക്തിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിദ്യാഭ്യാസം .ശരിയായ സമയത്തു ശരിയായ നിക്ഷേപം നടത്തുന്നതാണ് ഭാവിയിൽ മികച്ച നേട്ടം സ്വന്തമാക്കാൻ സാധിക്കുന്നത് . അതിന് അവരെ പ്രാപ്തരാകുന്നതിന് വേണ്ടിയുള്ള ധന സഹായമായാണ് ഫൊക്കാനയുടെ ഈ സ്കോളർഷിപ്പ് പ്രോഗ്രാം.
ഫൊക്കാനയുടെ 2022-24 വർഷത്തേക്കുള്ള പുതിയ തിയ ഭരണസമിതി പ്രവർത്തനമണ്ഡലത്തിൽ വലിയൊരു നാഴികല്ലായി മാറുന്ന പല ചാരിറ്റിപ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമർഹിക്കുന്ന ഒന്നാണ് ഈ സ്കോളർഷിപ്പ് പ്രോഗ്രാം.
അമേരിയിലെ മലയാളീ കുടുംബത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിന്നും 8 മുതൽ 10 വരെ ഗ്രേഡിൽ പഠിക്കുന്ന കുട്ടികളെയും സമർദ്ധരായ കുട്ടികളെയും ഈ സ്കോളർഷിപ്പിനൊപ്പം അവരുടെ ഭാവി തെരെഞ്ഞുടുക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോട് നടത്തുന്ന ഈ സ്കോളർഷിപ് പ്രോഗ്രാം. ഒരു കുട്ടിക്ക് $ 500.00 വീതം 50 തിൽ അധികം കുട്ടികൾക്ക് നൽകുന്നതാണ് . 2024 ലിൽ വാഷിങ്ങ്ടണിൽ വെച്ച് നടത്തുന്ന ഫൊക്കാന കൺവെൻഷനിൽ വെച്ച് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതാണ്.
അമേരിക്കയിലെ കേരളാസമൂഹം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലാണ്. ഈ സാമൂഹ്യ മുന്നേറ്റത്തെ ശക്തിപ്പെടുത്താനുള്ള ഒരെളിയ ശ്രമമാണ് ഫൊക്കാനയുടെ സ്കോളർഷിപ് വിതരണം . ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പഠനച്ചെലവുകള്‍ക്ക് കൈത്താങ്ങായി നല്കുന്ന സാമ്പത്തിക സഹായമാണ് സ്കോളര്‍ഷിപ്പുകള്‍. സാമ്പത്തികമായ് പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠനത്തില്‍ മിടുക്കരായവര്‍ക്ക് ഇതിന് അപേക്ഷിക്കാം.
പണമില്ലാത്തതിന്റെ പേരില്‍ പല വിദ്യാർഥികൾക്കും പഠിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതായി പലപ്പോഴും നാം കാണാറുണ്ട് . പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ അര്‍ഹമായ സ്കോളര്‍ഷിപ്പുകളിലൂടെ സഹായിക്കുക എന്നതാണ് ഫൊക്കാനയുടെ യുടെ ലക്ഷ്യം. ഈ സ്കോളര്ഷിപ്പിനൊപ്പം മറ്റ് അർഹമായ സ്കോളര്‍ഷിപ്പു കണ്ടുപിടിച്ചു നൽകുന്നതിനും ഫൊക്കാന സഹായിക്കുന്നതാണ്.
ഡോ . അഞ്ജലി ഷഹി എം.ഡി ആണ് ഡയറക്ടർ ഓഫ് യൂത്ത് സ്കോളര്‍ഷിപ്പിന്റെ ചുക്കാൻ പിടിക്കുന്നത്. സ്കോളര്ഷിപ്പിന്റ ഡീറ്റെയിൽസ് പുറകാലെ നല്‍കുന്നതാണെന്ന് ഡോ . അഞ്ജലി ഷഹി അറിയിച്ചു.
വിദ്യഭ്യസ ജീവിത ചെലവുകൾ വർദ്ധിച്ചു വരുകയാണ്, ഇത് താങ്ങാൻ പല രക്ഷിതാക്കളും ബുദ്ധിമുട്ടുന്നത് കാണാം, പലർക്കും വിദ്യഭ്യസം ഒരു ബാധ്യത ആവുന്നത് കാണാം. ചിന്തിക്കുകയും വലിയ സ്വപ്നങ്ങൾ കാണാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് നമ്മുടെ കുട്ടികകക്ക് ഒരു കൈത്താങ്ങ് നൽകാനാണ് ഫൊക്കാന ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
ഒരു മേൽക്കൂരക്ക് കിഴെ താമസിക്കുന്നവരുടെ കുട്ടയ്മയാണ് കുടുംബം, അമേരിക്കയിൽ താമസിക്കുന്ന എല്ലാവരും തന്നെ ഫൊക്കാന കുടുംബത്തിൽ പെട്ടവരാണ്. അവർക്കു വേണ്ടുന്ന സഹായങ്ങൾ വേണ്ട സമയത്തു ചെയ്യുവാൻ സാധിക്കുന്നതാണ് മികച്ച സംഘടനാ പ്രവർത്തനം. ഫൊക്കാന നമ്മുടെ
സമൂഹത്തിനും സഹജീവികൾക്കും വേണ്ടുന്ന സഹായങ്ങൾ ചെയ്യാൻ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ഡോ. കല ഷഹി അഭിപ്രായപ്പെട്ടു.
സാമ്പത്തികപരമായി പിന്നോക്കവും എന്നാൽ ബുദ്ധിപരമായി മുന്നോക്കവും നിൽക്കുന്ന അമേരിക്കയിലുള്ള മലയാളീ കുടുബത്തിലെ കുട്ടികളെ സഹായിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം. അതിനു ഈ സ്കോളർഷിപ് ഉപകരിക്കുമെന്ന് ട്രഷർ ബിജു ജോൺ അഭിപ്രായപ്പെട്ടു.
കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫൊക്കാന,. നാം പല കാര്യങ്ങളും കേരളത്തിൽ ചെയ്യും പക്ഷേ അമേരിക്കയിലെ നമ്മുടെ കുട്ടികളെ ആരും ശ്രദ്ധിക്കാറില്ല. ആ പതിവ് മാറ്റി അമേരിക്കയിലുള്ള നമ്മുടെ കുട്ടികളെയും അവരുടെ ഉന്നമനത്തിന് വേണ്ടി ശ്രദ്ധിക്കുക കൂടിയാണ് ഫൊക്കാനയുടെ ലക്ഷ്യം എന്ന് എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിഡ്ജറ് ജോർജ് ,ഡോ . അഞ്ജലി ഷഹി എം.ഡി (ഡയറക്ടർ ഓഫ് യൂത്ത് സ്കോളര്‍ഷിപ്പിപ്പ് )എന്നിവർ അഭിപ്രയപെട്ടു അഭിപ്രായപ്പെട്ടു.