ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങളും പരിശീലനം സിദ്ധിച്ച ജീവനക്കാരും ഉള്‍പ്പെടുന്ന യൂണിയന്‍കോപ് ശാഖകള്‍ ഏറ്റവും മികച്ച സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
ദുബൈ: അനിതരസാധാരണമായ ഷോപ്പിങ് അനുഭവമാണ് യൂണിയന്‍ കോപ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതെന്ന് ഓപ്പറേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ഹരീബ് മുഹമ്മദ് ബിന്‍താനി പറഞ്ഞു. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ അറിവും നൈപുണ്യവും പകരുന്നതിന് വേണ്ടി, ജീവനക്കാര്‍ക്ക് പരിശീലനവും ആവശ്യമായ വിദ്യാഭ്യാസവും നല്‍കുന്നതിലൂടെയും ജനപ്രിയ അന്താരാഷ്‍ട്ര ബ്രാന്‍ഡുകളുടെയും പ്രാദേശിക ബ്രാന്‍ഡുകളുടെയും ഉത്പന്നങ്ങള്‍ ദുബൈയിലെ വിവിധ ശാഖകളിലൂടെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്.
“ഞങ്ങളുടെ അഭിലാഷങ്ങളും ദീര്‍ഘകാല പദ്ധതികളും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഓരോ പ്രദേശത്തെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ പദ്ധതിപ്രകാരമുള്ള വിപുലീകരണമായിരുന്നു അവയില്‍ മിക്കതും. ലോകത്തിന്റെ വിവിധ മുക്കൂമൂലകളില്‍ നിന്നുള്ള ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ നല്‍കുന്നതിലൂടെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വ്യത്യസ്‍തമായൊരു ഷോപ്പിങ് അനുഭവമുണ്ടാക്കാനായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ സാന്നിദ്ധ്യം ശക്തമാക്കാന്‍ യൂണിയന്‍ കോപ് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും” – ഹരീബ് മുഹമ്മദ് ബിന്‍താനി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ കോപ് ശാഖകളില്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ഷോപ്പിങിന് അവസരമുണ്ട്. പകല്‍ സമയത്തെ അപേക്ഷിച്ച് ഷോറൂമില്‍ തിരക്ക് കുറയുമെന്നതിനാലും, കൂടുതല്‍ സാധനങ്ങള്‍ തെരഞ്ഞെടുക്കാനും വാങ്ങാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നതിനാലും, ആളുകളുടെ ജോലികളുടെ സ്വഭാവം കാരണവും വലിയൊരു വിഭാഗം ഉപഭോക്താക്കളും രാത്രിയാണ് ഷോപ്പിങിന് തെരഞ്ഞെടുക്കാറുള്ളത് എന്നതിനാലാണിത്. മറ്റ് ശാഖകള്‍ രാവിലെ 6.30 മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ പ്രവര്‍ത്തിക്കും. ഉപഭോക്താക്കളുടെ തൊട്ടടുത്ത് തന്നെ സാന്നിദ്ധ്യം ഉറപ്പാക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ലക്ഷ്യമിട്ടാണ് യൂണിയന്‍ കോപ് തങ്ങളുടെ ശാഖകളുടെ സ്ഥാനങ്ങള്‍ പോലും തെരഞ്ഞെടുത്തിട്ടുള്ളത് – അദ്ദേഹം തുടര്‍ന്നു”. എല്ലാ ശാഖകളിലെയും പ്രവര്‍ത്തനം പരമാവധി കാര്യക്ഷമത ഉറപ്പാക്കിക്കൊണ്ട് തന്നെയാണ് തുടര്‍ന്നു പോകുന്നത്. ഷെല്‍ഫുകളിലും ഡിസ്‍പ്ലേ ഏരിയകളിലും സാധനങ്ങള്‍ നിരത്തി വെയ്‍ക്കുന്നതില്‍ മുതല്‍ സ്റ്റോറുകളിലെ ശീതീകരണത്തില്‍ വരെ ഇത് ഉറപ്പാക്കുന്നുണ്ട്. മാര്‍ക്കറ്റിലെ വിവിധ ഘടങ്ങള്‍ക്കും ഉപഭോക്താക്കളുടെ ആവശ്യകതയിലെ വര്‍ദ്ധനവിനും അനുസൃതമായി ഇത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ വിഭാഗത്തിലുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തരത്തിലും അവര്‍ക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാനും ലക്ഷ്യമിട്ട് പ്രത്യേക വിദഗ്ധ സംഘം ഓരോ ഘടകങ്ങളും പരിശോധിച്ച് തയ്യാറാക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് പുതിയ ശാഖകള്‍ തുടങ്ങാനുള്ള സ്ഥലങ്ങള്‍ യൂണിയന്‍കോപ് ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ചില ഉപഭോക്താക്കള്‍ അവര്‍ക്ക് ഏറ്റവും അടുത്തുള്ളതും ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതുമായ സ്ഥലങ്ങളായിരിക്കും ഷോപ്പിങിന് തെരഞ്ഞെടുക്കുക. ഇത് തന്നെയാണ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉറപ്പുവരുത്താന്‍ എപ്പോഴും യൂണിയന്‍ കോപ് ശ്രമിച്ചുകൊണ്ടിരിക്കുന്നതും. സാധനങ്ങളുടെയും വസ്‍തുക്കളുടെയും ഗുണനിലവാരം, അവ ഉത്പാദിപ്പിക്കപ്പെടുന്ന രാജ്യം, ബ്രാന്‍ഡ്, വിതരണക്കാരുടെ വിശ്വാസ്യത എന്നിവയെല്ലാം ഓരോ ഉത്പന്നവും യൂണിയന്‍കോപിന്റ ഷെല്‍ഫില്‍ എത്തുന്നതിന് മുമ്പ് പരിശോധിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വലിപ്പവും ശരാശരി ഉപഭോക്താക്കളുടെ എണ്ണവും പരിഗണിച്ച് ഓരോ ശാഖയിലും ആവശ്യത്തിന് ജീവനക്കാരെ യൂണിയന്‍ കോപ് നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിലൂടെ ഉപഭോക്താക്കളുടെ സന്തോഷം ഉറപ്പുവരുത്താനും അവര്‍ക്ക് ഏറ്റവും നല്ല സേവനങ്ങള്‍ നല്‍കാനും സാധിക്കും.