ജീവകാരുണ്യ പ്രവർത്തന രംഗത്ത് പുതിയ ചരിത്രം രചിച്ചു മുന്നേറുന്ന എടത്വ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധി ഭവനിൽ മതമൈത്രി ക്രിസ്തുമസ് സംഗമവും ജീവകാരുണ്യ പ്രവർത്തനവും നടത്തി. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ.ഫാദർ സി.ബി വില്യംസിൻ്റെ പ്രാർത്ഥനയോടു കൂടി ആണ് സംഘം പുറപ്പെട്ടത്.
ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള ആമുഖ പ്രഭാഷണം നടത്തി. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐ മാനേജർ ബിനു തങ്കച്ചൻ ക്രിസ്തുമസ് സന്ദേശം നല്‍കി. പത്മാലയം കെ. ദേവകിയമ്മ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ജില്ലാ സെക്രട്ടറി സജീവ് പ്രായിക്കര ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കസ്തൂർബാ ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ, മാനസ് രാജപ്പൻ, ഗാന്ധിഭവൻ സെക്രട്ടറി മീരാസാഹിബ്,ഡയറക്ടർ മുരളി കുടശ്ശനാട്, സൗഹൃദ വേദി ഉന്നതാധികാര സമിതി അംഗങ്ങളായ റെന്നി തോമസ് തേവേരിൽ ,വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പി.ദാമോദരൻ, കവി അടൂർ രാമകൃഷ്ണൻ, ഗാന്ധിഭവൻ മാനേജർ ജയശ്രീ മോഹൻ, പി.ആർ.ഒ: കെ ഹർഷകുമാർ ,ഗാന്ധിഭവൻ ഭാരവാഹികളായ സിന്ധു രാജൻപിളള,ലതാ വിജയൻ,നേവൽ ബേസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.കൃഷ്ണൻകുട്ടിനായർ, ഇൻ്റലിജെൻസ് റിട്ട. എസ്.ഐ:പി പത്മകുമാർ വള്ളികുന്നം ,മിത്രം ഗ്രൂപ്പ് ജനറൽ മാനേജർ വിനു ദാനിയേൽ എന്നിവർ പങ്കെടുത്തു. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി.ഇടിക്കുള,ഗാന്ധി പുരസ്ക്കാരം നേടിയ സൗഹൃദ വേദി ജനറൽ കോഓർഡിനേറ്റർ ഡി.പത്മജ ദേവി, ഗിന്നസ് റിക്കോർഡ് ജേതാവ് അശ്വിൻ വാഴുവേലിൽ എന്നിവരെ ഗാന്ധിഭവൻ എക്സിക്യൂട്ടീവ് സമിതി ആദരിച്ചു.
ഗാന്ധിഭവനിലെ എല്ലാ അന്തേവാസികൾക്കും പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചും സ്നേഹ വിരുന്നും സംഘടിപ്പിച്ചാണ് സംഘം മടങ്ങിയത്. ഗിന്നസ് അശ്വിൻ വാഴുവേലിൽ രണ്ട് വിരലിൽ നടത്തിയ പ്രകടനം സദസ്സിലും വേദിയിലും ഇരുന്ന ഏവരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി. അന്തേവാസിയായ ടൈറ്റസ് ക്രിസ്തുമസ് പാപ്പായുടെ വേഷമിട്ട് അതിഥികളെ വേദിയിലേക്ക് സ്വീകരിച്ചു.
കഴിഞ്ഞ 17 വർഷമായി ക്രിസ്തുമസ് ദിനത്തിൽ ഡോ. ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്വത്തോട നടത്തപെടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണ്.