വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സംസ്ഥാനം ടക്കോമയില നാലു ഇലക്ട്രിസ്റ്റി സബ് സ്‌റ്റേഷനുകള്‍ക്കു നേരെ ഡിസംബര്‍ 26ന് നടന്ന ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കസ്റ്റമേഴ്‌സിന് വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ ടക്കോമയിലെ രണ്ടു പബ്ലിക്ക് യൂററിലിറ്റീസ് സബ് സ്റ്റേഷനുകള്‍ക്കു നേരെയും പുജറ്റ് സൗത്ത് എനര്‍ജി ഫസിലിറ്റിക്കു നേരെയുള്ള ആക്രമണം നടന്നതെന്ന് പിയേഴ്‌സ് കൗണ്ടി ഷെരിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ കൂട്ടിചേര്‍ത്തു. സബ് സ്റ്റേഷനുകള്‍ക്കുനേരെ നിന്നതു ഒരു സംഘടിത അക്രമണമാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വാഷിംഗ്ടണില്‍ അതിശൈത്യം അനുഭവപ്പെടുന്നതിനിടയില്‍ 14000 വീടുകള്‍, ബിസ്സിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് വൈദ്യുതി വിതരണം നിലച്ചത്. നാലാമത്തെ അക്രമണം നടന്നത് ക്രിസ്തുമസ് ദിനത്തില്‍ സൗത്ത് പിയേഴ്‌സ് കൗണ്ടി സബ്‌സ്റ്റേഷനു നേരെയാണ്.
എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും, കൗണ്ടി അധികൃതരും, പബ്ലിക്ക് യൂട്ടിലിറ്റിയും ചേര്‍ന്ന് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാഷ്ണല്‍ ബ്ലാക്ക് ഔട്ട് ട്രാക്കര്‍, വാഷിംഗ്ടണ്‍ സംസ്ഥാനത്തു നിലവില്‍ 5000 ല്‍ താഴെ കസ്റ്റമേഴ്‌സിനാണ് ഇനിയും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.