പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ വെള്ളിയാഴ്ച അന്തരിച്ചു. 100 വയസ്സായിരുന്നു.
ഡിസംബർ 28നാണ് ഹീരാബെന്നിനെ അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
“യുഎൻ മേത്ത ഹാർട്ട് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് (30/12/2022 വെള്ളിയാഴ്ച) പുലർച്ചെ 3:39 ന് ശ്രീമതി ഹീരാബ മോദി അന്തരിച്ചു,” ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.
“മഹത്തായ ഒരു നൂറ്റാണ്ട്, സർവേശ്വരന്റെ പാദങ്ങളിൽ കുടികൊള്ളുന്നു. ഒരു സന്യാസിനിയുടെ പ്രയാണവും നിസ്വാർത്ഥ കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയർപ്പിച്ച ജീവിതവുമുള്ള ത്രിമൂർത്തിയായ അമ്മയെ നൂറാം ജന്മദിനത്തിൽ ഞാൻ ചെന്നുകണ്ടപ്പോൾ ഒരു കാര്യം പറഞ്ഞത് എപ്പോഴും ഓർക്കാറുണ്ട്. ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിക്കുക എന്നത്.” – മാതാവിൻറെ ചിത്രമടക്കം ഉൾപ്പെടുത്തിയുള്ള കുറിപ്പ് മോദി ട്വീറ്റ് ചെയ്‌തു.
शानदार शताब्दी का ईश्वर चरणों में विराम… मां में मैंने हमेशा उस त्रिमूर्ति की अनुभूति की है, जिसमें एक तपस्वी की यात्रा, निष्काम कर्मयोगी का प्रतीक और मूल्यों के प्रति प्रतिबद्ध जीवन समाहित रहा है। pic.twitter.com/yE5xwRogJi
— Narendra Modi (@narendramodi) December 30, 2022
വിലപായാത്രയിൽ പങ്കെടുത്ത് മോദി: അമ്മയെ മോദി, ബുധനാഴ്‌ച (ഡിസംബർ 28) ആശുപത്രിയിലെത്തിച്ചു. ഒരു മണിക്കൂറോളമാണ് അദ്ദേഹം അന്ന് മാതാവിനൊപ്പം ചിലവഴിച്ചത്. മിക്ക ഗുജറാത്ത് സന്ദർശന വേളകളിലും പ്രധാനമന്ത്രി ഹീരാബെന്നിനെ സന്ദർശിച്ചിരുന്നു. അതേസമയം, അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് പ്രധാനമന്ത്രി ഡൽഹിയിൽ നിന്നും അഹമ്മദാബാദിലെത്തി വിലാപയാത്രയിൽ പങ്കുചേർന്നു. നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന് പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാൾ സന്ദർശനം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, മാതാവിന്റെ വിയോഗത്തെ തുടർന്ന് എല്ലാ പരിപാടികളും അദ്ദേഹം മാറ്റിവച്ചു.
വീഡിയോ കോൺഫറൻസിംഗിലൂടെ അദ്ദേഹം ആഘോഷങ്ങളിൽ പങ്കെടുത്തേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
#WATCH | Gandhinagar: Prime Minister Narendra Modi carries the mortal remains of his late mother Heeraben Modi who passed away at the age of 100, today. pic.twitter.com/CWcHm2C6xQ
— ANI (@ANI) December 30, 2022