കോവിഡ്-19 ഭീതി: സംസ്ഥാനത്തെ 60 വയസ്സിനു മുകളിലുള്ളവർ കരുതലായി വാക്സിന്‍ എടുക്കണമെന്ന്

60 വയസ്സ് കഴിഞ്ഞവരും അനുബന്ധ രോഗങ്ങളുള്ളവരും ആരോഗ്യ മുന്‍ നിര പ്രവർത്തകരും കരുതല്‍ കോവിഡ് വാക്സിന്‍ ഉടൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം നിർദേശിച്ചു.

സംസ്ഥാനത്ത് നിലവിൽ ശരാശരി 7000 പരിശോധനകൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിലാണ്. ആവശ്യത്തിന് ഓക്‌സിജൻ ഉൽപ്പാദനവും നടക്കുന്നുണ്ട്.

എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി.

Print Friendly, PDF & Email

Leave a Comment

More News