തിരുവല്ല: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നേത്ര രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയുമായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ.
തിരുവല്ലയിലെ ചൈതന്യ നേത്രരോഗാശുപത്രിയാണ് മാഗിൻ്റെ ഈ മഹത് ഉദ്യമവുമായി കൈകോർക്കുന്നത്. സ്വന്തം ചിലവിൽ തിമിര ശസ്ത്രക്രിയ നടത്താൻ കഴിവില്ലാത്ത നൂറു രോഗികൾക്ക് ആയിരിക്കും മാഗ്ൻ്റെ സൗജന്യ സേവനം ലഭ്യമാകുക എന്ന് മാഗ് പ്രസിഡൻറ് അനിൽ ആറൻമുള അറിയിച്ചു. അനിൽ ആറൻമുള, ട്രഷറർ ജിനു തോമസ് എന്നിവർ ആശുപത്രിയിലെത്തി ആദ്യ ഗഡു തുക കൈമാറി.
ചൈതന്യ നേത്രരോഗ ആശുപത്രിയിലെ ഡോ. ഷെയ്ൻ മാത്യു ആണ് ഈ കാര്യുണ്യ കർമ്മത്തിന്റെ ചുമതല വഹിക്കുക. മാഗിന്റെ ചാരിറ്റി കോർഡിനേറ്റർ റജി കുര്യൻ ആണ് മാഗിന്റെ ചുമതലകൾ നിറവേറ്റുക.
ആദ്യ പടിയായി 22 പേരുടെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയകൾ ഉടൻ ആരംഭിക്കും. മാഗ് അംഗങ്ങളാണ് ഈ സൗജന്യ സേവനത്തിനുള്ള ധനം സംഭാവന ചെയ്യുന്നത്.