അഹമ്മദാബാദിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആനന്ദ് ജില്ലയിലെ ഉത്തരസന്ദയിലുള്ള ഒരു ആശുപത്രിയില്‍ ഒക്ടോബര്‍ 5-നാണ് ഭാര്യ ഫര്‍സാനബാനു പ്രസവിച്ചതെന്ന് ഭര്‍ത്താവ് ആസിഫ് മിയ ഷെയ്ഖ് നൽകിയ പരാതിയില്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന വിവരം ഫർസാൻബാനു ഭർത്താവിനെ അറിയിച്ചു. ഷെയ്ഖ് ആശുപത്രിയിലെ ജീവനക്കാരുമായി ചേർന്ന് കുഞ്ഞിനെ തിരയുകയും പോലീസിനെ അറിയിക്കുകയും ചെയ്തു.
ആശുപത്രി ഇടനാഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍, പുലർച്ചെ 4 മണിയോടെ ഫർസാനബാനു വാർഡിൽ നിന്ന് കുഞ്ഞിനെ കൈയ്യിലേന്തി പുറത്തേക്ക് വരുന്നത് കണ്ടു. കുറച്ച് നേരം ഒരു തൂണിന് സമീപം നിന്നതിനുശേഷം വെറുംകൈയോടെ വാർഡിലേക്ക് മടങ്ങുന്നത് കണ്ടു എന്ന് ആസിഫ് മിയയുടെ പരാതിയില്‍ പറയുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ, കുഞ്ഞിന്റെ അസുഖവും വേദനയും മടുത്താണ് കടുത്ത നടപടിയിലേക്ക് തന്നെ നയിച്ചതെന്ന്
ഫര്സാബാനു പറഞ്ഞു.
ആശുപത്രി സെക്യൂരിറ്റി ജീവനക്കാരുടെ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രസവശേഷം, 15 ദിവസത്തേക്ക് കുഞ്ഞിനെ വഡോദര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഡിസംബർ 14 ന്, കുഞ്ഞിന്റെ വന്‍കുടലില്‍ അണുബാധയേല്ക്കുകയും നാദിയാദ് ഡോക്ടറുടെ നിർദ്ദേശപ്രകാരം കുഞ്ഞിനെ അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പരാതിക്കാരനെയും ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് ഇൻസ്പെക്ടർ കെ ഡി ജഡേജ പറഞ്ഞു.
ആരെങ്കിലും ഒക്കെ കൂടെ നിന്ന് സഹായിക്കാൻ ഉണ്ടങ്കിൽ ചിലപ്പോൾ ഇങ്ങനെ സംഭവിക്കില്ലാരിക്കും. കുഞ്ഞിനെ നടക്കാറാക്കുന്ന പ്രായം വരെ അമ്മമാരുടെ മാത്രം ഉത്തരവാദിത്തം പോലെയാണ് പലരും. ഒന്ന് അശ്വസിപ്പിക്കാൻ പോലും ആരും കാണില്ല. കുറ്റപ്പെടുത്തൽ മാത്രം. ഇവിടെ കുഞ്ഞിന് അസുഖം കൂടി ആകുമ്പോൾ അമ്മമാർ കേൾക്കുന്ന കുറ്റപ്പെടുത്തൽ ന് ഒരു മയം കാണില്ല. ആ പെണ്ണിനോപ്പം തന്നെ കുറ്റക്കാർ അല്ലേ ആ വീട്ടുകാരും ഭർത്താവും
ആർക്കേലും കൊടുത്തു കൂടെ ഞാനും നാല് മാസം പ്രായമായ കുട്ടിയുടെ അമ്മയാണ് എന്റെ ഡെലിവറി ആറാം മാസം കഴിഞ്ഞു ഞാനും ഭർത്താവും മാത്രമാണ് മോന്റെ കാര്യം നോക്കുന്നത്
Postpartum depression. അവർക്കു അത്യാവശ്യ പരിചരണവും കരുതലും സ്നേഹവും അത്യാവശ്യമായിരുന്നു. കുഞ്ഞിന്റെ കൂടെ ഒരു കൈത്താങ്ങ് ഇല്ലാതെ പോയി കാണും..