ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ച കേസിൽ ഏറ്റവും പുതിയ സംഭവവികാസത്തിൽ, സഹയാത്രികൻ തന്റെ ഭാഗം പങ്കുവെച്ചു. നവംബർ 26ന് ന്യൂയോർക്കില്‍ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ ശങ്കർ മിശ്ര സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്നാണ് ആരോപണം.
ഉച്ചഭക്ഷണം വിളമ്പിയതിന് ശേഷമാണ് സംഭവം നടന്നതെന്ന് സഹയാത്രികൻ എസ് ഭട്ടാചാരി പറഞ്ഞു.
“അയാൾ (പ്രതി) 4 ഡ്രിങ്ക്‌സ് കഴിച്ചു, എന്നിട്ട് എന്നോട് പലതവണ ഒരേ ചോദ്യങ്ങൾ ചോദിച്ചു. ഞാൻ ഉച്ചഭക്ഷണം പൂർത്തിയാക്കി, ഫ്ലൈറ്റ് അറ്റൻഡന്റിനോട് അയാളെ നിരീക്ഷിക്കാൻ പറഞ്ഞു. ആ സ്ത്രീ (ഇര) തികച്ചും മാന്യയായിരുന്നു. രണ്ട് ജൂനിയർ എയർ ഹോസ്റ്റസുമാർ അവരെ വൃത്തിയാക്കി. . ഞാൻ മുതിർന്ന അറ്റന്‍ഡന്റിന്റെ അടുത്ത് ചെന്ന് അവർക്ക് മറ്റൊരു സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ക്യാപ്റ്റനിൽ നിന്ന് അനുവാദം വാങ്ങേണ്ടതിനാൽ അത് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു,” ഭട്ടാചാരി മാധ്യമങ്ങളോട് പറഞ്ഞു.
“ബിസിനസ് ക്ലാസ് നിറഞ്ഞതിനാൽ ആ സ്ത്രീക്ക് ഒന്നാം ക്ലാസിലേക്ക് മാറുക എന്നതായിരുന്നു ഏക പോംവഴി, അവർ (ഫ്ലൈറ്റ് ക്രൂ) ചെയ്തത് അവരുടെ സീറ്റ് വൃത്തിയാക്കുകയും സീറ്റിൽ മൂത്രത്തിന്റെ മണമുള്ള പുതപ്പുകൾ മാറ്റുക എന്നതാണ്. അവർക്ക് ശങ്കർ മിശ്രയുടെ സീറ്റ് നൽകാമായിരുന്നു, പക്ഷേ അവർ ചെയ്തില്ല,” ഭട്ടാചാര്യ കൂട്ടിച്ചേർത്തു.
പ്രതി ശങ്കർ മിശ്രയെ ശനിയാഴ്ച ബംഗളൂരുവിൽ നിന്നാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മദ്യപിച്ച് മൂത്രമൊഴിച്ചെന്ന പരാതിയിൽ മിശ്രയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംഭവത്തിൽ ഒളിവിലായിരുന്ന മിശ്രയെ വെള്ളിയാഴ്ച രാത്രിയോടെ ഡൽഹി പൊലീസ് ബെംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.