എറണാകുളം: പറവൂരിൽ കുഴിമന്തി കഴിച്ച് 68 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടല്‍ ഉടമകൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. മജ്ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മജ്ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 28 പേർ പറവൂർ താലൂക്ക് ആശുപത്രിയിൽ
ചികിത്സയിലുണ്ട്. 20 പേർ സ്വകാര്യ ആശുപത്രിയിലാണുള്ളത്. തൃശൂരിൽ 12 പേരും കോഴിക്കോട് നാല് പേരും ചികിത്സ തേടിയിട്ടുണ്ട്. ഒരാളെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.