യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ കാമ്പസ്സിൽ മലയാളം വകുപ്പ് മേധാവിയായി ദീർഘകാലം സേവനം അനുഷ്ഠിച്ച് മലയാള സാഹിത്യത്തിനും, ഭാഷാ ചരിത്രത്തിനും, അമേരിക്കൻ മണ്ണിൽ ഉന്നത സ്ഥാനം ഉണ്ടാക്കാൻ അക്ഷീണ പരിശ്രമം ചെയ്ത പ്രൊഫ. ഡോ. റോഡ്നി മോഗിൻെറ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൻ്റെ വൈസ് പ്രസിഡൻ്റ് സന്തോഷ് ഐപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അനുശോചിച്ചു. അന്ധതയുടെ ബലഹീനതകൾ മാറ്റിവച്ച്, മലയാളത്തിലും സംസ്കൃതതിലും പ്രാവീണ്യം നേടി മലയാള ഭാഷയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ച ശ്രേഷ്ഠ വ്യക്തിത്വമാണ് കടന്നുപോയത് എന്ന് യോഗം അഭിപ്രായപ്പെട്ടു.
അനുശോചന യോഗത്തിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രട്ടറി ഏബ്രഹാം ഈപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യൂ, നാഷണൽ വിമൻസ് ഫോറം വൈസ് ചെയർ ഫാൻസിമോൾ പള്ളാത്തുമഠം, ആൻഡ്രൂസ് ജേക്കബ്, ജോജി ജോസഫ് (മാഗ് പ്രസിഡണ്ട്),റോയി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.