തലവടി:പുതുവത്സര ദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടന് 40 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനത്തോടു കൂടിയ വള്ളപ്പുര നിർമ്മിക്കുന്നതിന് മുന്നോടിയായി ഉള്ള ഭൂമിപൂജ നടന്നു.തലവടി തിരുപനയനൂർ കാവ് ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് റൈറ്റ് റവ.തോമസ് കെ. ഉമ്മൻ ഉദ്ഘാടനം ചെയ്തു.തലവടി ചുണ്ടൻ വള്ള സമിതി പ്രസിഡൻറ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു.ക്ഷേത്ര തന്ത്രി ബ്രഹമശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന,ചുണ്ടൻ വള്ളശില്പി സാബു നാരായണൻ ആചാരി എന്നിവരുടെ നേതൃത്വത്തിൽ ഭൂമിപൂജ നടന്നു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ്, എന്നിവർ ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഡോക്ക് നിർമ്മാണത്തിനുള്ള ആദ്യ സംഭാവന പ്രവാസിയായ കറുകയിൽ തോമസ് വർഗ്ഗീസിൽ നിന്നും ട്രഷറാർ പി.ഡി.രമേശ് കുമാർ, സെക്രട്ടറി ജോമോൻ ചക്കാലയിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
യോഗത്തിൽ തലവടി ചുണ്ടൻ വള്ള നിർമ്മാണ സമിതി വർക്കിംങ്ങ് ചെയർമാൻമാരായ അജിത്ത് പിഷാരത്ത്, ജോജി ജെ വൈലപള്ളി, ജനറൽ കൺവീനറും പ്രോജക്ട് ചെയർമാനുമായ ഡോ. ജോൺസൺ വി.ഇടിക്കുള, എക്സിക്യൂട്ടീവ് അംഗങ്ങളായ വിൻസൻ പൊയ്യാലുമാലിൽ, ജെറി മാമ്മൂട്ടിൽ, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റ് കനീഷ് കുമാർ, ട്രഷറാർ ഗോകുൽ കൃഷ്ണ, കുര്യൻ തോമസ് അമ്പ്രയിൽ, ഭരദ്വാജ് ആനന്ദ് പട്ടമന, അജികുമാർ കലവറശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വള്ളപുരയ്ക്കു വേണ്ടി നിശ്ചയിച്ച വസ്തുവിൽ ബിഷപ്പ് റൈറ്റ് റവ.തോമസ് കെ. ഉമ്മൻ്റെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന നടന്നു. ചുണ്ടൻ വള്ള ശില്പി സാബു നാരായണൻ ആചാരിയെയും വസ്തു നല്കിയ ബ്രഹമശ്രീ നീലകണ്ഠരര് ആനന്ദൻ പട്ടമനയെയും ആദരിച്ചു.