വാഷിംഗ്ടൺ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.പി യ്ക്കുള്ള പുരസ്കാരം രാജ്യസഭ എം.പി. ഡോ.ജോൺ ബ്രിട്ടാസിന് നൽകുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫൻ അറിയിച്ചു. മാർച്ച് അവസാനം ഏപ്രിൽ ആദ്യ വാരത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഫൊക്കാനാ കേരളാ കൺവൻഷനിൽ വച്ച് പുരസ്കാരം നൽകും. ഇന്ത്യയിലെ അറിയപ്പെടുന്ന മാദ്ധ്യമ പ്രവർത്തനായിരുന്ന ജോൺ ബ്രിട്ടാസ് ജോൺ ബ്രിട്ടാസ് കൈരളി ടിവിയുടെ (മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടറും ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസിന്റെ മുൻ ബിസിനസ് ഹെഡുമാരുന്നു.
1966 ഒക്ടോബർ 24 ന് കണ്ണൂരിൽ പുലിക്കുരുമ്പയിലെ ആലിലക്കുഴി കുടുംബത്തിൽ എം.പി. പൈലിയും അന്നമ്മയുടേയും മകനായി ജനനം. ജനനം. 2021 ഏപ്രിൽ 24-ന് സിപിഐ(എം) നോമിനിയായി കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഡൽഹിയിൽ ദേശാഭിമാനിയുടേയും, കൈരളി ടി വിയുടേയും അമരക്കാരനായിരുന്നു. മാധ്യമ പ്രവർത്തകനായിരിക്കെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനൊപ്പം അമേരിക്കയിലും റഷ്യയിലും മാധ്യമ പ്രതിനിധി സംഘത്തിൽ അംഗമായി.ഇറാഖ്, യുഎസ്-ഇറാഖ് യുദ്ധത്തിന്റെ വാർത്തകൾ കവർ ചെയ്യാൻ, ഇന്ത്യയിൽ നിന്ന് ബാഗ്ദാദിലെത്തിയ ആദ്യ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം.
പൊതുതിരഞ്ഞെടുപ്പ് കവർ ചെയ്യാൻ പാകിസ്ഥാൻ,ബീരേന്ദ്ര രാജാവിന്റെ മരണത്തിന് തൊട്ടുപിന്നാലെ പൊതുതിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ നേപ്പാൾ,യുകെ, ജർമ്മനി, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ്, സിറിയ, യുഎഇ, കുവൈറ്റ്, ഖത്തർ, സുൽത്താനേറ്റ് ഓഫ് ഒമാൻ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
എം.പി ആയ ശേഷം പാർലമെന്റിൽ വിവിധ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകൾ വളരെ ശ്രദ്ധേയമായിരുന്നു. കേരളത്തിലെ വിവിധ വികസന പ്രവർത്തനങ്ങളിലും അദ്ദേഹം തന്റെ ഫണ്ടുകൾ വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്.കേരളത്തിൽ നിന്നുള്ള എം പി മാരിൽപാർലമെൻറിൽ ഏറ്റവും കൂടുതൽ ഹാജർ നിലയുള്ളയുള്ളതും ഏറ്റവും കൂടുതൽ സ്വകാര്യ ബില് അവതരിപ്പിച്ചതും ബ്രിട്ടാസ് ആയിരുന്നു.ഏതാണ്ട് 303 ഡിബേറ്റുകളിൽ പാർലമെന്റിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട് .”ഇന്ത്യൻ അച്ചടി മാധ്യമങ്ങളിൽ ആഗോളീകരണത്തിന്റെ സ്വാധീനം’ എന്ന വിഷയത്തിൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) നിന്നാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തനം സാമൂഹ്യ പ്രവർത്തനം കൂടിയാണന്ന് നമുക്ക് കാട്ടിത്തന്ന ജോൺ ബ്രിട്ടാസ് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ സാമൂഹ്യ , സാംസ്കാരിക, വികസന പ്രവർത്തങ്ങൾക്ക് നൽകിയ സംഭാവനകളെ മാനിച്ചാണ് ഫൊക്കാന മികച്ച എം.പി ക്കുള്ള പുരസ്ക്കാരം നൽകുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്‌റ്റീഫൻ പറഞ്ഞു. കഴിഞ്ഞ ഫൊക്കാന ഫ്ലോറിഡ നാഷണൽ കൺവൻഷന്റെ നിറസാന്നിദ്ധ്യമായിരുന്ന ഡോ. ജോൺ ബ്രിട്ടാസ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി വാഗ്ദാനമാണെന്ന് ഫൊക്കാന ജനറൽ ജനറൽ സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു. ഫൊക്കാനയുടെ പുരസ്കാരം നേടിയ ജോൺ ബ്രിട്ടാസിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ട്രഷറാർ ബിജു കൊട്ടാരക്കര അറിയിച്ചു.