അറ്റ്ലാന്റാ: അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) പതിവു വർഷങ്ങളിലേതുപോലെ തന്നെ ഈ വർഷവും ക്രിസ്തുമസ്സിനോടനുബന്ധിച്ച് കരോൾ നടത്തി അതിൽ നിന്നു ലഭിച്ച തുക ജനിച്ചപ്പോൾ മുതൽ രണ്ടു കാലുകൾക്കും ചലന ശേഷിയില്ലാതെ , ചികിത്സക്ക് പണംസംഭരിക്കാൻ ബുദ്ധിമുട്ടിയിരുന്ന ഒരു കുട്ടിക്ക് ധനസഹായം ചെയ്യുകയും ,വ്രദ്ധസദനത്തിലെ താമസക്കാർക്കു വേണ്ടി വീൽ ചെയർ കൊടുക്കുകയും ചെയ്യുകയുണ്ടായി. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ‘ഹന്ന’ എന്ന പെൺകുട്ടി തനിക്കു ലഭിച്ച ഈ ഭാഗൃത്തിൽ വളരെ സന്തുഷ്ടയാണ്. ‘ഹന്ന’ തന്റെ സന്തോഷവുംനന്ദിയും അമ്മ ഭാരവാഹികളെ വിളിച്ച് അറിയിക്കുകയുണ്ടായി.
ലോകം മുഴുവൻ മുമ്പോട്ട് കുതിക്കുമ്പോൾ സ്വന്തം കാലുകൾ ചലിപ്പിച്ച് മുൻപോട്ട് നീങ്ങാൻ കഴിവില്ലാത്ത അനേകരുണ്ടെങ്കിലുംഅതിൽ ഒരാളെയെങ്കിലും സഹായിക്കാൻസാധിച്ചതിൽ അമ്മ ഭാരവാഹികളും സന്തുഷ്ടരാണ്. തുടർന്നുംഇതുപോലെയുള്ള പ്രവർത്തനങ്ങൾ നടത്തി സമൂഹത്തെ സഹായിക്കുക എന്നുള്ളതാണ് അമ്മയുടെ ലക്ഷൃം എന്ന് അമ്മ പ്രസിഡന്റെ ജയിംസ് ജോയി കല്ലറകാണിയിൽ അറിയിക്കുകയുണ്ടായി. ഇതിൽ ഭാഗഭാക്കായ ഓരോവൃക്തികൾക്കും അമ്മഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.