തിരുവനന്തപുരം, ജനുവരി 27, 2023: ബംഗളൂരു ആസ്ഥാനമായുള്ള അസിം പ്രേംജി സർവ്വകലാശാല രണ്ടു വർഷത്തെ റെഗുലർ ബിരുദാനന്തര ബിരുദ (എം എ എജുക്കേഷൻ, എം എ ഡെവലപ്മെന്റ്, എം എ ഇക്കണോമിക്സ്) കോഴ്സുകളിലേക്കും, ഒരു വർഷത്തെ എൽ എൽ എം ഇൻ ലോ ആൻഡ് ഡെവലപ്പ്മെന്റ് കോഴ്സിലേക്കും ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയുടെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സംഭാവന നൽകാൻ താല്പര്യമുള്ള കഴിവും പ്രതിബദ്ധതയുമുള്ള പ്രൊഫഷണലുകളെ വികസിപ്പിക്കുകയാണ് സർവ്വകലാശാല കോഴ്സുകളിലൂടെ ലക്ഷ്യമിടുന്നത്.
അസിം പ്രേംജി സർവകലാശാല ഭോപ്പാലിൽ 2023 ജൂലൈയിലെ അധ്യയന വർഷം മുതൽ എല്ലാവിധ അംഗീകാരങ്ങൾക്ക് വിധേയമായി പ്രവർത്തനം ആരംഭിക്കും. കൂടാതെ വിദ്യാർത്ഥികൾക്ക് വേണ്ടി സമാനമായ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും സർവ്വകലാശാലയിൽ സജ്ജീകരിക്കും. ക്യാമ്പസിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
അസിം പ്രേംജി സർവകലാശാലയിലെ പഠനം: ബിരുദാനന്തര ബിരുദ പഠന പ്രോഗ്രാമുകളിൽ നൂറിലധികം ഇന്റർ ഡിസിപ്ലിനറി / വിഷയാധിഷ്ഠിത തിരഞ്ഞെടുപ്പുകളിലൂടെ കോഴ്സുകൾ രൂപകൽപ്പന ചെയ്യാനുള്ള ‘സ്വതന്ത്ര പഠനം’ എന്നുള്ള സംവിധാനം കോർ കോഴ്സുകളിൽ അടങ്ങിയിരിക്കുന്നു. ആഴ്ചകൾ തോറുമുള്ള പരിശീലനങ്ങൾ, ദൈർഘ്യമേറിയ എക്സ്പോഷർ സന്ദർശനങ്ങൾ, ഫീൽഡ് റിസർച്ച്, ഇന്റേൺഷിപ്പ് സാധ്യതകൾ, സ്വതന്ത്രമായ ഫീൽഡ് പ്രോജക്ട് മുതലായവയിലൂടെ മികച്ച പഠനാനുഭവമാണ് കോഴ്സുകൾ ഒരുക്കുന്നത്. ക്യാമ്പസുകളിലെ ശില്പശാലകൾ, സെമിനാറുകൾ, അതിഥി പ്രഭാഷണങ്ങൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന അവസരങ്ങളും ലഭിക്കുന്നു.
പ്രവേശന പ്രക്രിയയും തീയതിയും
വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ഓൺലൈനായി അഡ്മിഷനുവേണ്ടി അപേക്ഷിക്കാം. എഴുത്തു പരീക്ഷയിലൂടെയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. എഴുത്തു പരീക്ഷയ്ക്ക് ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത വിദ്യാർത്ഥികളിൽ നിന്ന് വ്യക്തിഗത അഭിമുഖങ്ങൾ നടത്തി അഡ്മിഷനുകൾക്കായി തിരഞ്ഞെടുക്കും.
പ്രവേശന സമയക്രമം – ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, ബംഗളൂരു
2023 അഡ്മിഷൻ പ്രക്രിയയ്ക്ക് അപേക്ഷിക്കുവാനുള്ള അവസാന ദിവസം ഫെബ്രുവരി 12, 2023 ആണ്. നാഷണൽ എൻട്രൻസ് പരീക്ഷ മാർച്ച് 12നും, വ്യക്തിഗത അഭിമുഖങ്ങൾ ഏപ്രിൽ- മെയ് മാസങ്ങളിലും, അഡ്മിഷൻ ഓഫറുകൾ മെയ് മാസത്തിലും നടക്കും. ക്ലാസുകൾ 2023 ജൂലൈ അവസാനം ആരംഭിക്കും.
സാമ്പത്തിക സഹായം
സർവ്വകലാശാലയിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുവാനും വൈവിധ്യ പൂർണ്ണമായ ഒരു വിദ്യാർത്ഥി സമൂഹം കെട്ടിപ്പടുക്കുവാനും സർവ്വകലാശാല പ്രതിജ്ഞാബദ്ധമാണ്. ട്യൂഷൻ ഫീസ്, താമസ ചിലവുകൾ, ഭക്ഷണ ചിലവുകൾ എന്നിവയെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പൂർണ്ണവും ഭാഗികവുമായ വിപുലമായ സ്കോളർഷിപ്പുകൾ യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നു.
ജോലി സാധ്യതകളും പ്ലേസ്മെന്റിനുള്ള പിന്തുണയും
എൻ ജി ഒ കൾ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡിപ്പാർട്ട്മെന്റുകൾ, ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായ തൊഴിൽ മേഖലകളിൽ അവസരങ്ങൾ ലഭ്യമാണ്. ഇതുവരെ 3000ത്തിലധികം വിദ്യാർത്ഥികൾ സർവ്വകലാശാലയിലൂടെ ബിരുദം നേടി മികച്ച ക്യാമ്പസ് പ്ലേസ്മെന്റുകൾ സ്വന്തമാക്കി. ഓരോ വർഷവും 110 ഓളം സംഘടനകൾ ക്യാമ്പസ് പ്ലേസ്മെന്റുകൾക്കുവേണ്ടി സർവകലാശാല സന്ദർശിക്കാറുണ്ട്. ക്യാമ്പസ് പ്ലേസ്മെന്റ് സെൽ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങൾ സുഗമമാക്കുന്നു. സർവകലാശാലയിൽ നിന്നും നിരവധി ബിരുദധാരികൾ സാമൂഹിക മേഖലയിൽ സംരംഭകരായി മാറിയിട്ടുണ്ട്.
ബാംഗ്ലൂരുവിലെ സർജാപൂർ അത്തിബലെ റോഡിലുള്ള ക്യാമ്പസിലാണ് ക്ലാസുകൾ നടക്കുന്നത്. 100ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ക്യാമ്പസിൽ മികച്ച അധ്യാപന – പഠന അനുഭവം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങൾ സർവകലാശാല ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഹോസ്റ്റൽ താമസം, അതിഥികൾക്കു വേണ്ടിയുള്ള താമസം, ലൈബ്രറി, ഓഡിറ്റോറിയം, ആംഫി തിയേറ്റർ, ഔട്ട്ഡോർ ഇൻഡോർ ഗെയിമുകൾക്ക് വേണ്ടിയുള്ള സ്പോർട്സ് കോംപ്ലക്സുകൾ എന്നിവ ഉൾക്കൊള്ളുന്ന ക്യാമ്പസ് അന്തരീക്ഷമാണ് സർവ്വകലാശാലയ്ക്കുള്ളത്.
അസിം പ്രേംജി സർവ്വകലാശാലയെക്കുറിച്ച്
കർണാടക സർക്കാരിന്റെ അസിം പ്രേംജി യൂണിവേഴ്സിറ്റി ആക്ട് 2019 പ്രകാരമാണ് ബംഗളൂരുവിലെ അസിം പ്രേംജി സർവ്വകലാശാല സ്ഥാപിച്ചത്. സ്പോൺസർ സംരംഭമായ അസിം പ്രേംജി ഫൗണ്ടേഷൻ സർവകലാശാലയെ പൂർണ്ണമായും ജീവകാരുണ്യവും ലാഭേച്ഛയില്ലാത്തതുമായ സ്ഥാപനമായി സ്ഥാപിച്ചു. നീതിബോധവും സമത്വവും സുസ്ഥിരവുമായ ഒരു സമൂഹത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടി സംഭാവന ചെയ്യുക എന്ന വ്യക്തമായ സാമൂഹിക ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
വിലാസം: അസിം പ്രേംജി യൂണിവേഴ്സിറ്റി, ബുരുഗുണ്ടെ വില്ലേജ്, സർജാപൂർ ഹോബ്ലി, ആനേക്കൽ താലൂക്ക്, ബെംഗളൂരു, കർണാടക – 562125
മൊബൈൽ:8971889988 / ഇമെയിൽ:outreach@apu.edu.in / വെബ്സൈറ്റ്: www.azimpremjiuniversity.edu.in